പീരിയഡ്‌സ് ആയിരിക്കുമ്പോഴും അയാളുടെ സംതൃപ്തിയ്ക്ക് വേണ്ടി എന്നെ ഉപദ്രവിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; തുറന്നു പറഞ്ഞ് ആഷ്

കാമുകനില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവനടി ആഷ് മെലോ സ്‌കൈലര്‍ എന്ന ഐശ്വര്യ രാജ്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോസിലൂടെ ശ്രദ്ധേയായ ആഷ് ദുനിയ വിജയ് സംവിധാനം ചെയ്യുന്ന ‘ഭീമ’ എന്ന കന്നട സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയാണ്.

21-ാം വയസില്‍ ഒരാളെ പ്രേമിച്ചതിനെയും പിന്നീട് താന്‍ അനുഭവിക്കേണ്ടി വന്ന യാതനകളെയും കുറിച്ചാണ് ആഷ് പറയുന്നത്. അന്ന് തനിക്ക് 21 വയസ്സ്, എന്താണ് ലോകം, സമൂഹം എന്നൊന്നും അറിയാത്ത പ്രായം. ആ പയ്യന്‍ നല്ലതായിരുന്നു. രാജകുമാരിയെ പോലെ എന്നെ ട്രീറ്റ് ചെയ്യാന്‍ തുടങ്ങി. പിന്നീടാണ് അവന് വേറെയും ബന്ധങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞത്.

ചോദിക്കാന്‍ ചെന്ന സമയത്ത് അവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചതു കൊണ്ട് തല്ലുന്നതാണെന്ന് കരുതി ആദ്യം ക്ഷമിച്ചു. താന്‍ പ്രതികരിക്കാത്തതിനാല്‍ തന്നെ തല്ലുന്നത് അവന്‍ പിന്നീട് ഒരു ശീലമാക്കി. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി നല്‍കാന്‍ അയാള്‍ തയ്യാറായില്ല. അങ്ങനെ ബ്രേക്കപ്പ് ആയി.

കുറച്ചു കാലത്തിന് ശേഷം അവന്‍ ഒരു ചാന്‍സ് കൂടി നല്‍കൂ എന്ന് പറഞ്ഞ് വിളിച്ച് കരഞ്ഞു. ആ കരച്ചിലില്‍ താന്‍ വീണു. പക്ഷെ രണ്ട് മാസങ്ങള്‍ക്ക് ശേഷം പീഡനം വീണ്ടും ആരംഭിച്ചു. അയാളുടെ സംതൃപ്തിയ്ക്ക് വേണ്ടി പീരിയഡ്സില്‍ ആയിരിക്കുമ്പോഴും തന്നെ ഇടിക്കുമായിരുന്നു.

വയറിനിട്ട് ചവിട്ടിയും കുത്തിയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. സിഗരറ്റ് കുറ്റികൊണ്ട് തന്റെ കണ്ണില്‍ കുത്തി. പണം കൊടുക്കാതെയായപ്പോള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തിന് അയാള്‍ ഫോട്ടോ അയച്ചു കൊടുത്തു. ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് കരുതി.

ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതാണ് താന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. ആ സംഭവങ്ങള്‍ എല്ലാം തന്നെ കൂടുതല്‍ ശക്തയാക്കി. കരിയര്‍ പടുത്തുയര്‍ത്തുക എന്നതായിരുന്നു പിന്നെ തന്റെ ലക്ഷ്യം. ഇന്‍സ്റ്റഗ്രാമില്‍ താന്‍ തന്റെ ഭാവി കണ്ടു എന്നാണ് ആഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി