അശ്ലീല കമന്റ് ഇടുന്നവര്‍ക്ക് പോക്കറ്റ് മണി, ബിഗ് ബോസ് ആര്‍മി ഗ്രൂപ്പുകള്‍ ലക്ഷങ്ങള്‍ക്കാണ് കോണ്‍ട്രാക്റ്റ് എടുക്കുന്നത്: ആര്യ

ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന ‘ആര്‍മി’ ഗ്രൂ്പുകള്‍ ബിസിനസിന്റെ ഭാഗമാണെന്ന് നടിയും അവതാരകയുമായ ആര്യ. ഈ ഫെയ്ക്ക് അക്കൗണ്ടുകള്‍ക്ക് പെയ്‌മെന്റ് നടക്കുന്നുണ്ട്. ഒരു മത്സരാര്‍ഥിക്ക് വേണ്ടി പ്രമോഷന്‍ കോണ്‍ട്രാറ്റ് ഏറ്റെടുത്ത് നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളാണ് ഇതിന് പിന്നില്‍ എന്നും അറയ്ക്കുന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിട്ടുണ്ടെന്നുമാണ് ആര്യ പറയുന്നത്.

‘പൊങ്കാല’ എന്ന വാക്ക് തന്നെ വന്നത് ബിഗ് ബോസ് ഷോ തുടങ്ങിയതിന് ശേഷമാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും കമന്റുകളിലൂടെയാണ് വന്നിട്ടുള്ളത്. അതില്‍ തന്റെ കുഞ്ഞിനെ പോലും വെറുതേ വിട്ടില്ല. വളരെ മോശം കന്റുകളായിരുന്നു. അതിലൊന്നും ആരും കരുണ കാണിച്ചില്ല.

ഫേക്ക് അക്കൗണ്ടുകളാണ് കൂടുതലും. ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ തുടങ്ങുന്നതിനൊപ്പം തന്നെ തുടങ്ങുന്നതാണ് ഈ ഫേക്ക് അക്കൗണ്ടുകളും. ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒരു ഗ്യാങ് ആരംഭിക്കുകയാണ്. അതിലേക്ക് പിള്ളേരേ റിക്രൂട്ട് ചെയ്യുകയാണ്. ഇതൊരു ആര്‍മ്മിയാണ്. ശരിക്കും ബിസിനസാണ് നടക്കുന്നത്.

ഇതിനകത്ത് പെയ്മെന്റുകള്‍ നടക്കുന്നുണ്ട്. ഒരു കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ആണ് ഇതിനെ നയിക്കുന്നത്. ഒരു മത്സരാര്‍ഥിയ്ക്ക് വേണ്ടി പ്രൊമോഷന്‍ കോണ്‍ട്രാക്ട് എടുക്കും. ലക്ഷങ്ങള്‍ക്കാണ് ഈ കോണ്‍ട്രാക്ട് എടുക്കുന്നത്. അതിലേക്ക് പഠിക്കുന്ന പിള്ളേരെ ആഡ് ചെയ്യും. തന്നെ കുറിച്ച് വളരെ മോശമായി കമന്റിട്ടതിന്റെ പേരില്‍ പിടിച്ച പിള്ളേരില്‍ നിന്നും ഇത് നേരിട്ട് അറിഞ്ഞിട്ടുണ്ട്.

പൊലീസ് അന്വേഷിച്ചപ്പോഴാണ് ഇതിനെ പറ്റി ഒരു കുട്ടി തന്നെ പറഞ്ഞത്. ആഴ്ചയില്‍ ഇത്രയും രൂപ വീതം അവര്‍ക്ക് പോക്കറ്റ് മണി തരാമെന്ന് പറഞ്ഞത് കൊണ്ട് ചെയ്തതാണ് പോലും. അതല്ലാതെ ആ ചേച്ചിയുടെ അടുത്ത് ഞങ്ങള്‍ക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല എന്നാണ് ആ കുട്ടി പറഞ്ഞത്.

ഇതിന് പുറമേ സമാനമായ രീതിയില്‍ മോശം പറഞ്ഞ കുറേ പേരോട് താന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ പലരും ഇത്തരത്തില്‍ കാശ് വാങ്ങിയിട്ടാണ് നെഗറ്റീവായി കമന്റിട്ടിരിക്കുന്നത്. പിന്നെ ചിലര്‍ ടൈം പാസിന് വേണ്ടി ചെയ്യുന്നതാണെന്നും പറഞ്ഞിട്ടുണ്ട് എന്നും ആര്യ ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുത്ത് പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്