ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്ക്ക് വരുത്തിയത്..; ഷാജി കൈലാസിനൊപ്പം ആനി

ആറ്റുകാല്‍ പൊങ്കാല പുണ്യത്തില്‍ പങ്കുചേര്‍ന്ന് നടി ആനി. വീട്ടില്‍ തന്നെയാണ് ആനി ഇത്തവണയും പൊങ്കാല ഇടുന്നത്. ഭര്‍ത്താവ് സംവിധായകന്‍ ഷാജി കൈലാസും ഇത്തവണ കൂടെയുള്ളതിന്റെ സന്തോഷത്തിലാണ് ആനി. ഒരു ഭീഷണിയുടെ പുറത്താണ് ഷാജി കൈലാസിനെ ഇത്തവണ ഇവിടെ പിടിച്ചു നിര്‍ത്തിയതെന്നും ആനി മാധ്യമങ്ങളോട് പ്രതികരിച്ചു.

”ഇതെല്ലാം അമ്മയുടെ അനുഗ്രമായി കാണുന്നു. ഇത്തവണ ചേട്ടനും ഒപ്പമുണ്ട്. അതും വലിയൊരു സന്തോഷത്തിന് കാരണമാണ്. ഒരു ഭീഷണിയുടെ പുറത്താണ് അദ്ദേഹത്തെ ഇത്തവണ വരുത്തിയത്. അവിടെ വര്‍ക്ക് നടക്കുന്നതുകൊണ്ട് എന്നോട് ഇട്ടോളാന്‍ പറഞ്ഞു. അത് പറ്റില്ല, അനുഗ്രഹം വേണമെങ്കില്‍ നേരിട്ട് തന്നെ വരണം, റെക്കമെന്റേഷനൊന്നും പറ്റില്ലെന്ന് പറഞ്ഞു.”

”പിന്നെ പതിവ് പോലെ എല്ലാവരും ഒരുമിച്ചിടുന്നു. അതിന്റെ കൂടെ കൊല്ലം തോറും എനിക്കൊരു അടുപ്പ് കൂടുന്നു എന്ന സന്തോഷം ഉള്ളിലുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് അമ്മ അമ്പലത്തിന്റെ അടുത്തുള്ള വീട്ടില്‍ കൊണ്ടുപോയി അവിടെ പൊങ്കാല ഇടുമായിരുന്നു. അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവിടെ പോയി ഇടുന്നത്. പിന്നീട് ആരോഗ്യം മോശമായതോടെ ഞാന്‍ തന്നെ പോകാന്‍ തുടങ്ങി.”

”അമ്മയ്ക്ക് വരാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. അതു മനസിലാക്കി പിന്നീട് ഞാന്‍ വീട്ടില്‍ തന്നെ ഇടാന്‍ തുടങ്ങി” എന്നാണ് ആനി പറയുന്നത്. അതേസമയം, താന്‍ ഇപ്പോള്‍ ജോജുവിന്റെ ഒരു സിനിമയുടെ തിരക്കഥ പ്രവര്‍ത്തനത്തിലാണെന്നും എകെ സാജന്‍ ആണ് തിരക്കഥ എഴുതുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്