'എന്തൊരു മനുഷ്യനാണ് അയാള്‍, സാക്ഷരകേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്...'; മണിക്കുട്ടനെ കുറിച്ച് നടന്‍ സുധീര്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്നും നടന്‍ മണിക്കുട്ടന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ദുഃഖത്തിലാണ് ആരാധകര്‍. മണിക്കുട്ടന്‍ ഷോയില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം ക്വിറ്റ് ചെയ്തതോടെ ബ്രിംഗ് ബാക്ക് മണിക്കുട്ടന്‍, ബ്രിംഗ് ബാക്ക് എംകെ എന്നീ ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നടന്‍ സുധീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മണിക്കുട്ടന്‍, എന്തൊരു മനുഷ്യനാണയാള്‍ എന്ന് കുറിച്ചു കൊണ്ടാണ് സുധീറിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സാക്ഷരകേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ് എന്നും സുധീര്‍ പറയുന്നു.

സുധീറിന്റെ കുറിപ്പ്:

മണിക്കുട്ടന്‍, എന്തൊരു മനുഷ്യനാണയാള്‍! ആരെയും വാടി, പോടീ എന്ന് പോലും വിളിച്ചു ആക്ഷേപിക്കാത്ത, കഴിവും അതിനൊപ്പം വിനയവും ചേര്‍ന്ന, അസാധാരണമായ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉള്ള, ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോട് പോലും മാന്യത കൈവിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോള്‍ കരയുന്നത് കുറച്ചില്‍ ആയി കാണാത്ത, കരയുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്‌നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി.

അവന്‍ ഫ്‌ളാറ്റ് നേടിയാലും ഇല്ലെങ്കിലും ഈ വ്യക്തി ആളുകളുടെ മനസ് സ്വന്തമാക്കി കഴിഞ്ഞു. അവന്റെ മാതാപിതാക്കള്‍ക്ക് അവനെയോര്‍ത്ത് അഭിമാനിക്കാം. ആര്‍മികള്‍ക്കും ഫെയ്‌സ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്തിരിക്കുന്നു എംകെ, സാക്ഷര കേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്… അവന്‍ ഷോ ക്വിറ്റ് ചെയ്ത് പുറത്തു പോവില്ലെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക