നിരൂപണം ഒരു കലയാണ്, അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല : സിദ്ധിഖ്

സിനിമ നിരൂപണത്തെ പറ്റി നിരവധി ചർച്ചകൾ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. നിരൂപണമെന്നത് ഒരു സിനിമയെ തകർക്കാനായി റിവ്യൂ ബോംബിങ് എന്ന തരത്തിലാണ് ആളുകൾ ഉപയോഗിക്കുന്നത് എന്നാണ് സിനിമ മേഖലയിൽ നിന്നും ഉയർന്നുവരുന്ന പ്രധാന വിമർശനം.

ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നും സിദ്ധിഖ് പറയുന്നു.

“നിരൂപണം ഒരു കലയാണ്. സിനിമയുടെ ഒരോ വശവും സൂക്ഷ്മമായി പഠിച്ച് അതിന്റെ പോരായ്മകളെന്താണെന്ന് ആ നിരൂപകന് തോന്നുന്നത് വ്യക്തമായി പറയുകയും, അത് വായിക്കുമ്പോൾ ശരിയാണല്ലോ എന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യുമ്പോഴാണ് ഒരാൾ നല്ല നിരൂപകനാകുന്നത്. എന്റെ ഓർമ്മയിൽ ഞാൻ ആദ്യം വായിക്കുന്ന നിരൂപണം ‘ചെമ്മീൻ’ സിനിമയുടേതാണ്.

അന്ന് ആ നിരൂപണത്തിൽ മാർക്കസ് ബാർട്ട്ലി എന്ന ഛായാഗ്രഹകനെ കുറിച്ച് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ഫ്രെയിംസ്, ആ ദൃശ്യ ഭംഗി പലപ്പോഴും പ്രേക്ഷകനെ കഥയിൽ നിന്നും മാറ്റിക്കളയുന്നു. അതായത് ദൃശ്യ ഭംഗി അത്രയും വേണ്ടിയിരുന്നില്ല എന്നാണ് ആ നിരൂപകൻ എഴുതിയിരുന്നത്. കാരണം, പലപ്പോഴും മാർക്കസ് ബാർട്ട്ലി പകർത്തിയ കടലിന്റെയും അസ്തമയ സൂര്യന്റെയും ഭംഗി നോക്കിയിരിക്കുമ്പോൾ നമ്മൾ കറുത്തമ്മയേയും പരീക്കുട്ടിയേയും മറന്നു പോകുന്നു, അതാണ് നിരൂപണം.

ഇപ്പോൾ സിനിമ കണ്ടിട്ട് അവർക്ക് ഇഷ്ടമുള്ളതാണ് പറയുന്നത്. അവർ പറയട്ടെ. നമ്മൾ റിവ്യു പറയേണ്ട എന്ന് പറഞ്ഞാൽ അവർ പറയാതിരിക്കില്ല, പറയണം എന്ന് പറഞ്ഞാൽ അത് അവർ ചെയ്യണമെന്നുമില്ല. നമ്മൾ അത് കേൾക്കുക എന്നുള്ളത് മാത്രമേയുള്ളു. അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കുക.

അടുത്ത സിനിമ വരുമ്പോൾ അടുത്ത അഭിപ്രായം അളുകൾ പറയും. അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല. എങ്കിൽ പോലും ഞാൻ എല്ലാം കാണാറും കേൾക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പലരെയും പറ്റി മോശമായി പറയുന്നത് കേൾക്കുമ്പോൾ വേദന തോന്നാറുണ്ട്” എന്നാണ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധിഖ് പറഞ്ഞത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്