സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പാര്‍വതി പറയും, കാറില്‍ വെയില് കൊണ്ട് ജയറാം കാത്തിരിപ്പുണ്ടാകും: സിദ്ദിഖ്

ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയകാലത്തെ കുറിച്ച് പറഞ്ഞ് നടന്‍ സിദ്ദിഖ്. 1992ല്‍ ആണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പറഞ്ഞാണ് അന്ന് പാര്‍വതിയും ജയറാമും കറങ്ങാന്‍ പോകുന്നത്. ഫോണ്‍ വിളിക്കുന്നതും തന്റെ പേര് പറഞ്ഞാണ് എന്നാണ് സിദ്ദിഖ് പറയുന്നത്.

”ഞാന്‍ പാര്‍വതിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യും. ആദ്യം അമ്മയോടായിരിക്കും സംസാരിക്കുക. ശേഷം ഫോണ്‍ പാര്‍വതിയ്ക്കു നല്‍കും. പാര്‍വതിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജയറാം ഫോണ്‍ തട്ടിപറിച്ചെടുക്കും. പിന്നെ അവര്‍ തമ്മില്‍ സംസാരിക്കും.”

”അതുപോലെ തന്നെ പാര്‍വതിയുടെ അമ്മ ഉച്ചയൂണ് കഴിക്കാന്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കും. എന്റെ കൂടെ ജയറാമും ഉണ്ടാകും. ജയറാം ആ വെയിലത്രയും കൊണ്ട് കാറില്‍ തന്നെയിരിക്കും ഞാന്‍ മാത്രം അങ്ങോട് പോകും. ഭക്ഷണമൊക്കെ കഴിച്ച ശേഷം പാര്‍വതി പറയും ഞാന്‍ എന്നാല്‍ സിദ്ദിഖിന്റെ കൂടെ ഒന്ന് പുറത്തു പോയി വരാമെന്ന്.”

”പാര്‍വതി മുന്‍ സീറ്റില്‍ കയറും അപ്പോള്‍ പുറകിലെ സീറ്റില്‍ ജയറാമും ഉണ്ടാകും” എന്നാണ് ഒരു അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നത്. 30 വര്‍ഷം മുമ്പാണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. വിവാഹത്തോടെയാണ് പാര്‍വതി സിനിമയില്‍ നിന്നത്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍