ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കണം, ഇങ്ങനെയുള്ള മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി: സിദ്ധാര്‍ത്ഥ്

ഇന്ദ്രന്‍സ് നായകനായ എത്തിയ ഹോം സിനിമയെ പ്രശംസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. സിനിമ കണ്ടതിന് ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നതായി സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ശ്രീനാഥ് ഭാസിക്കും താരം പ്രശംസ അറിയിക്കുന്നുണ്ട്.

”എനിക്ക് ഹോം സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ദ്രന്‍സ് ചേട്ടന്‍ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ത്ഥവത്തായ സിനിമകള്‍ നിര്‍മ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി.”

”ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം. ഈ ചിത്രത്തിനായി ഒത്തുചേര്‍ന്ന എല്ലാ ഹൃദയങ്ങള്‍ക്കും മനസ്സുകള്‍ക്കും വലിയ ആദരം. നിങ്ങളെല്ലാവരും ഊഷ്മളമായ ആലിംഗനം അര്‍ഹിക്കുന്നു” എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന പിതാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ