ഞാന്‍ ദിലീപിനെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ല.. പിന്നെ ദിലീപ് വിളിച്ചല്ലോ, ആ ഒരു സ്‌നേഹം: മധു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറഞ്ഞത് ദിലീപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് നടന്‍ മധു. ആ രാത്രി നടിയെ ഒറ്റയ്ക്ക് പറഞ്ഞ് അയച്ചില്ലായിരുന്നുവെങ്കില്‍ ഈ വാര്‍ത്ത കാണേണ്ടി വരുമായിരുന്നില്ല. ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ആവരുതേ എന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് മധു ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ താന്‍ ദിലീപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും അത് ദിലീപിനോട് തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് മധു സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇടയ്ക്ക് ഒരു പെണ്‍കുട്ടി ഇതുപോലെ ഇന്റര്‍വ്യൂവിനു വന്നു. താന്‍ പറഞ്ഞു, ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന്.

പിന്നെ, ടിവി തുറന്നാല്‍ കാണുന്നതു മുഴുവന്‍ ദിലീപിന്റെ കേസാണ്. അന്ന് പോകാന്‍ നേരത്ത് ആരെങ്കിലുമൊരാളെ ആ കുട്ടി (നടി) കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇത് ഉണ്ടാകില്ലായിരുന്നു. ഇന്ന് തനിക്ക് ഇത് ടിവിയില്‍ കാണേണ്ടി വരില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് തന്നെ വിളിച്ചു. ”സര്‍, വളരെ സന്തോഷം” എന്ന് പറഞ്ഞു.

”ദിലീപേ, ഞാന്‍ ദിലീപിനെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ല” എന്നു താനും പറഞ്ഞു. ആരെയും താന്‍ കുറ്റപ്പെടുത്തുന്നില്ല, ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ എന്നേ പറഞ്ഞുള്ളു. അതു സത്യമാണ്. അവന്‍ ഈ സിനിമാ ഇന്‍ഡസ്ട്രിക്ക് അകത്തു തന്നെ ഉള്ള ആളാണ്. മറ്റൊരാള്‍ കാണ്‍കെ അങ്ങനെ ചെയ്യില്ല, ചെയ്യാന്‍ സാധിക്കില്ല. ആ കുട്ടി ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയാല്‍ മതിയായിരുന്നു എന്നാണ് മധു പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ