അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ആദ്യം ആവേശം മൂത്തു ചാടിയിറങ്ങി, പിന്നീട് വിളിച്ചിറക്കിയാലും വരില്ല എന്നായി: ഗണപതി

സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം തിയേറ്ററില്‍ വിജയം നേടിയ സിനിമയാണ് ‘ജാന്‍ എ മന്‍’. കാനഡയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗണപതി ഇപ്പോള്‍. അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ജോസഫ് ആവേശം മൂത്ത് ചാടി ഇറങ്ങിയെങ്കിലും പിന്നെ വിളിച്ചിറക്കിയാലും വരില്ലെന്ന് താരം പറയുന്നു.

പ്രതികൂല കാലാവസ്ഥയില്‍ ആയിരുന്നു ഷൂട്ടിംഗ്. മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ താപനില പലപ്പോഴും താഴ്ന്നു. ലെന്‍സൊക്കെ തണുത്തുറഞ്ഞു പോയ സമയമുണ്ട്. തണുപ്പു കാരണം രാവിലെ 11 മുതല്‍ ഉച്ചയ്ക്കു 3 വരെയേ ഷൂട്ടിംഗ് നടക്കൂ.

അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ആദ്യം ആവേശം മൂത്തു ചാടിയിറങ്ങിയെങ്കിലും പിന്നെപ്പിന്നെ വിളിച്ചിറക്കിയാലും വരില്ല എന്നായി. കുറ്റം പറയാനാകില്ല. നടക്കുമ്പോള്‍ മുട്ടൊപ്പം മഞ്ഞിലാണ്ടു പോകും. നല്ല ശാരീരികാധ്വാനം ഉണ്ടെങ്കിലേ നടക്കാനാകൂ.

അതിനു സമ്മതിക്കാത്ത രീതിയില്‍ എല്ലു വരെ മരവിക്കുന്ന തണുപ്പും. ബേസിലിനെ പരമാവധി കഷ്ടപ്പെടുത്തിയും ചൂഷണം ചെയ്തുമാണു ആദ്യ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. എങ്കിലും, ആ രംഗങ്ങളെപ്പറ്റി ഇനിയും പ്രേക്ഷകരോടു വെളിപ്പെടുത്താത്ത ഒരു സര്‍പ്രൈസ് ഉണ്ട്.

അതെന്താണെന്ന് പക്ഷേ ഇപ്പോള്‍ പറയുന്നില്ല എന്നാണ് ഗണപതി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഗണപതിയുടെ സഹോദരന്‍ കൂടിയായ ചിദംബരം ആണ് ജാന്‍ എ മന്‍ സംവിധാനം ചെയ്തത്.

ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍ എ മനില്‍ വേഷമിട്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ