'നീ എന്തിനാണ് എന്നെ ഡയറക്ടറാക്കുന്നത്, എനിക്ക് അഭിനയിക്കണം' എന്ന് വിഷ്ണുവിനോട് പൊട്ടിത്തെറിച്ചു: ബിബിന്‍ ജോര്‍ജ് പറയുന്നു

കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ എല്ലാവരും ഒഴിവാക്കുമായിരുന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. താന്‍ എന്തു തെറ്റ് ചെയ്താലും അതിന് ഡബിള്‍ ഇംപാക്ട് ആയിരിക്കുമെന്നും ബിബിന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ സിനിമയില്‍ ഇടം കണ്ടെത്തിയതോടെ അനുഗ്രഹീതനാണെന്ന് തോന്നിയതായും ബിബിന്‍ പറയുന്നു.

കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ എല്ലാവരും ഒഴിവാക്കുമായിരുന്നു. സ്‌കൂളില്‍ നിന്ന് ടൂറൊക്കെ പോകുമ്പോള്‍ തനിക്ക് നടക്കാന്‍ പറ്റാത്തത് കൊണ്ട് ബസില്‍ തന്നെ ഇരുത്തും. ആ സമയം തന്റെ വിഷമവും ബോറടിയും മാറ്റാന്‍ ബസ് ഡ്രൈവറോട് കമ്പനിയടിക്കും. അല്ലെങ്കില്‍ അവിടെയുള്ള ചായക്കടക്കാരനോട് കമ്പനിയടിക്കും.

അങ്ങനെ താന്‍ തന്നെ ഉണ്ടാക്കിയെടുത്തതാണ് ഈ സ്വഭാവം. വാത്സല്യം ആണ് ആദ്യമായി തിയേറ്ററില്‍ പോയി കണ്ട സിനിമ. പിന്നെ വിഷ്ണുലോകം കണ്ടു. അന്നു തൊട്ട് സിനിമയില്‍ നായകനാകണമെന്ന് ഉളളിലുണ്ട്. പക്ഷെ ആരോടും പറയില്ല. കലാഭവനില്‍ മിമിക്രി ചെയ്യുന്ന കാലത്തും പല സ്‌കിറ്റുകളുമുണ്ടാകും.

എന്നാല്‍, കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ ഉള്‍പ്പെടുത്തില്ല. ഒരിക്കല്‍ വിഷ്ണു വിളിച്ചു. ”ഒരു സ്‌കിറ്റുണ്ട്. നീ ഡയറക്ട് ചെയ്യ്, ഞാന്‍ അഭിനയിക്കാം” എന്ന് പറഞ്ഞു. താന്‍ പൊട്ടിത്തെറിച്ചു. ”നീ എന്തിനാണ് എന്നെ ഡയറക്ടാക്കുന്നത്, എനിക്ക് അഭിനയിക്കണം” എന്ന് പറഞ്ഞു.

അപ്പോഴാണ് വിഷ്ണുവിന് പോലും തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മനസിലായത്. കാലിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് എവിടെയും മാറി നിന്നിട്ടില്ല. പക്ഷെ, താന്‍ എന്ത് തെറ്റ് ചെയ്താലും അതിന് ഡബിള്‍ ഇംപാക്ടാണ്. ഉദാഹരണത്തിന്, താന്‍ ബാറില്‍ പോയാല്‍ അവിടെയുള്ളവര്‍ പറയും.

വയ്യാത്ത കാലായിട്ടും ഇവിടെ വന്നത് കണ്ടില്ലേ എന്ന്. ഭരത്ചന്ദ്രന്‍ ഐപിഎസ് സിനിമ റിലീസായ ദിവസം തന്നെ താന്‍ തിയേറ്ററില്‍ പോയി. ഭയങ്കര തിരക്ക്. ടിക്കറ്റെടുക്കാന്‍ തിരക്കായപ്പോള്‍ പൊലീസ് തന്നെ അടിച്ചു. ”ആദ്യ ദിവസം തന്നെ കാലും വയ്യാതെ വന്നിരിക്കുന്നു” എന്നായിരുന്നു പൊലീസ് പറഞ്ഞത് എന്നാണ് ബിബിന്‍ പറയുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍