'മന:സുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

ഇന്നലെ രാത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ താൻ കൊച്ചി വിട്ട് മനഃസമാധാനമുള്ള മറ്റൊരിടത്തേക്ക് മാറുകയാണ് എന്ന് നടൻ ബാല പറഞ്ഞു. ഈയിടെയാണ് ബാല തന്റെ ബന്ധു കൂടിയായ കോകിലയെ വിവാഹം ചെയ്തത്. തന്നെ സ്നേഹിക്കുന്ന പോലെ കോകിലയെയും സ്നേഹിക്കണമെന്നും ബാല പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ ദിവസം ബാലയുടെ സഹോദരൻ ശിവ സംവിധാനം ചെയ്ത സൂര്യയുടെ കങ്കുവ കാണാൻ ഇരുവരും കൊച്ചിയിലെ തിയറ്ററിൽ എത്തിയിരുന്നു.

ബാലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
“എല്ലാവർക്കും നന്ദി!!!
ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!!
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ!!
എന്ന് നിങ്ങളുടെ സ്വന്തം
ബാല..”

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ