കോകില ഗര്‍ഭിണിയാണ്? ഞങ്ങള്‍ക്ക് ഉടനെ കുഞ്ഞുണ്ടാവും.. അവള്‍ക്ക് 24 വയസും എനിക്ക് 42 വയസുമാണ്: ബാല

നടന്‍ ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഇതിനിടെ കോകില ഗര്‍ഭിണിയാണോ എന്ന സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും അല്ലാതെയും വയറു മറച്ചുപിടിച്ച് നടക്കുന്നത് കണ്ടതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വന്നത്.

ഈ പ്രചാരണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാല ഇപ്പോള്‍. തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ജനിക്കും എന്നാണ് ബാല പറയുന്നത്. മാത്രമല്ല കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യില്‍ ഉണ്ട്.

എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണ്. ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവും. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കും. ഞാന്‍ എന്നും രാജാവായിരിക്കും.

ഞാന്‍ രാജാവായാല്‍ ഇവള്‍ എന്റെ റാണിയാണ്. ഇതില്‍ മറ്റാര്‍ക്കെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ് എന്നാണ് ബാല പറയുന്നത്. അതേസമയം, ഭാര്യയുടെ പ്രായം എത്രയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഞാന്‍ പോലും ഇതുവരെ ചോദിച്ചിട്ടില്ല എന്നാണ് ബാല പറഞ്ഞത്. എനിക്കിപ്പോള്‍ 42 വയസ് ആയി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍.

കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. ദൈവമുണ്ട്. കോകിലക്ക് 24 വയസ് ആണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കളിയാക്കാം. ഞാന്‍ ഇവിടെ നിന്നും പോവുകയാണ് അതിന് മുമ്പ് നിങ്ങളോട് കാര്യങ്ങളെല്ലാം നിയമപരമായി സംസാരിക്കാമെന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് എന്നാണ് ബാല പറയുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം