ഡ്രസ് ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ, അയല്‍വക്കത്തേക്ക് എത്തിനോക്കുന്നത് എന്തിനാണ്?; 'പത്താന്‍' വിവാദത്തില്‍ ബൈജു

‘പത്താന്‍’ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ സംഘപരിവാര്‍ അടക്കമുള്ള സംഘടനകള്‍ എത്തിയതോടെയാണ് സിനിമ വിവാദത്തിലായത്. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ എന്നാണ് ബൈജു ചോദിക്കുന്നത്.

”അവരവര്‍ക്ക് ഇഷ്ടമുള്ള ഡ്രസ് അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തിക്കഴപ്പ് ഇതിനൊക്കെ? അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് എത്തി നോക്കുന്നത്.”

”അത് നോക്കാതിരുന്നാല്‍ ഈ കഴപ്പൊക്കെ തീരും. മാത്രമല്ല ഒരു ഡ്രസ് മാത്രമല്ല അതില്‍ ഇട്ടേക്കുന്നത്. ഒരേയൊരു ഡ്രസ് അല്ല, ഒരുപാട് ഡ്രസുകള്‍ ആ പാട്ടില്‍ മാറി മാറി വരുന്നില്ലേ…” എന്നാണ് ബൈജു പറയുന്നത്. ‘ആനന്ദം പരമാനന്ദം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് നടന്‍ സംസാരിച്ചത്.

നേരത്തെ പൃഥ്വിരാജും ഈ വിവാദത്തോട് പ്രതികരിച്ചിരുന്നു. ഒരു കലാരൂപത്തോട് ഇങ്ങനെ ചെയ്യുന്നതില്‍ വിഷമമുണ്ട് എന്നായിരുന്നു പൃഥ്വിരാജ് പ്രതികരിച്ചത്. അതേസമയം, ഗാനവിവാദത്തില്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി ഹിന്ദു സന്യാസി രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖിനെ കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നാണ് പരംഹംസ് ആചാര്യ പറഞ്ഞത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു