അന്ന് ആദ്യം അവിടെയെത്തി അദ്ദേഹത്തെ കണ്ടത് ഞാനാണ്, ഒരാള്‍ക്ക് വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി പോംവഴി കാണുന്ന ആളാണ് മമ്മൂക്ക: ബൈജു ഏഴുപുന്ന

ഒരാള്‍ക്ക് വിഷമമുണ്ടായാല്‍ അതിന് പോംവഴി കണ്ടെത്തുന്ന ആളാണ് മമ്മൂട്ടിയെന്ന് നടന്‍ ബൈജു ഏഴുപുന്ന. മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചാണ് ബൈജു ഏഴുപുന്ന പറയുന്നത്. മമ്മൂട്ടിക്കൊപ്പം നടക്കുന്ന കുറച്ചു പേരില്‍ ഒരാളാണ് താന്‍ എന്നാണ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നത്.

മമ്മൂക്കയുമായി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എഴുപുന്നതരകന്‍ സിനിമയില്‍ തുടങ്ങിയ ബന്ധമാണ്, ആ സിനിമയില്‍ താന്‍ വില്ലനായിരുന്നു. മമ്മൂക്ക എന്ന് പറഞ്ഞാല്‍ അതൊരു അവതാരം തന്നെയാണ്. മമ്മൂക്കയുടെ കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പേരുണ്ട്.

അതില്‍ പെട്ട ഒരാളാണ് താന്‍. മമ്മൂക്കയോടൊപ്പം ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ദുബായിലും അബുദാബിയിലും ഒക്കെ തന്നെ കൊണ്ടു പോയിട്ടുണ്ട്. ഈ 70ാം പിറന്നാളിന് മമ്മൂട്ടി സ്റ്റേറ്റ്സിലായിരുന്നു. അന്ന് അവിടെ ആദ്യം പോയി കണ്ടത് താനാണ്.

എന്തിനാണ് ഇത്ര ദൂരം വന്നതെന്നൊക്കെ അന്ന് മമ്മൂക്ക ചോദിച്ചു. വീട്ടില്‍ നിന്നും ഭക്ഷണമൊക്കെ ഉണ്ടാക്കി മമ്മൂക്കയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ നല്ല ഒരു ബന്ധമാണ് തങ്ങള്‍ തമ്മിലുണ്ട്. ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി.

കാണുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും. ഭയങ്കര ആത്മാര്‍ത്ഥതയാണ് മമ്മൂക്കയ്ക്ക് എന്നാണ് ബൈജു പറയുന്നത്. അതേസമയം, എഴുപുന്ന തരകന്‍, മാമാങ്കം, ഗാനഗന്ധര്‍വന്‍, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടിയോടൊപ്പം ബൈജു അഭിനയിച്ചിട്ടുണ്ട്.

Latest Stories

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"