തമിഴ് ശരിയായി സംസാരിക്കാന്‍ അറിയില്ലായിരുന്നു.. എന്റെ പേര് മാറ്റണമെന്ന് പോലും പലരും ആവശ്യപ്പെട്ടു: അജിത്ത്

കരിയറില്‍ താന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടുണ്ടെന്ന് നടന്‍ അജിത്ത്. സിനിമയില്‍ വന്ന ആദ്യ കാലത്ത് തനിക്ക് തമിഴ് സംസാരിക്കാന്‍ പോലും ശരിക്ക് അറിയില്ലായിരുന്നു. തന്റെ പേര് മാറ്റാന്‍ പോലും പലരും പറഞ്ഞിരുന്നു. ഒരു റേസര്‍ ആകാനും താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നും അജിത്ത് ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”എനിക്ക് തമിഴ് ശരിയായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. എന്റെ ഉച്ചാരണത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഞാന്‍ ശരിയാക്കി എടുക്കുകയായിരുന്നു. സിനിമയില്‍ വന്ന ആദ്യ കാലത്ത് ആളുകള്‍ എന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. കുറച്ച് കൂടി പരിചിതമായ ഒരു പേരിലേക്ക് മാറാന്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു പേര് വേണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.”

”കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എല്ലാം ഞാന്‍ മറികടന്നു. ഒരു റേസര്‍ ആകാനായി ഒരു 19കാരനെ പോലെ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അഭിനയമായാലും റേസിംഗ് ആയാലും നല്ലൊരു ടീം വേണം. എനിക്ക് നല്ല ഭാഗ്യമുണ്ട്. എനിക്ക് ലഭിച്ച സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, മോട്ടോര്‍സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം ധാരാളം കാര്യങ്ങള്‍ ഞാന്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്” എന്നാണ് അജിത്ത് പറയുന്നത്.

ആരാധകര്‍ കാരണം തനിക്ക് പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നില്ലെന്നും അജിത്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘ആരാധകരുടെ സ്‌നേഹത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും, പക്ഷെ എന്റെ കുടുംബത്തിനൊപ്പം സമാധാനത്തോടെയൊന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തതും അവര്‍ കാരണമാണെന്ന് പറയേണ്ടി വരും” എന്നാണ് അജിത്ത് പറഞ്ഞത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്