18 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മൃഗീയമായി ഉപദ്രവിച്ചു, അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണം. മകളെ പഠിപ്പിച്ച് പറയിപ്പിച്ച വീഡിയോയാണിത് എന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി ഇപ്പോള്‍.

കാര്യങ്ങള്‍ അറിയാതെ സംസാരിക്കരുതെന്നും ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിരാമി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും.”

”അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ” എന്ന് അഭിരാമി കുറിച്ചു. ”18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെ കുറിച്ച് മിണ്ടാതിരിക്കണോ? സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ?” എന്ന് അഭിരാമി ചോദിച്ചു.

”ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല” എന്നും അഭിരാമി പറഞ്ഞു. അഭിരാമിയുടെ ഫെയ്‌സ്ബുക്ക് പേജിലും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസാണ് ബാലയ്‌ക്കെതിരെ മകള്‍ അവന്തിക രംഗത്തെത്തിയത്. അച്ഛന്‍ മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. പിന്നാലെ മറുപടിയുമായി ബാലയെത്തി.

മകളോട് തര്‍ക്കിക്കാനില്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ബാലയില്‍ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനം സഹിക്ക വയ്യാതെയാണ് ആ വീട് വിട്ട് ഇറങ്ങിയതെന്ന് അമൃത വെളിപ്പെടുത്തി. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നതായും അമൃത വെളിപ്പെടുത്തിയിരുന്നു.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു