ചേട്ടന് ഈ വേദന താങ്ങാന്‍ ശക്തിയുണ്ടാകും, അമ്മ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നും നിങ്ങളെ നോക്കുന്നുണ്ടാകും: അഭിരാമി സുരേഷ്

സംഗീതസംവിധായകന് ഗോപി സുന്ദറിന്റെ അമ്മയുടെ വേര്‍പാടില്‍ ദുഖം പങ്കുവച്ച് അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് വിടപറഞ്ഞതെന്നുമാണ് അഭിരാമി തന്റെ പോസ്റ്റില്‍ പറയുന്നത്. അന്തരിച്ച തന്റെ പിതാവിനെ കൂടി അനുസ്മരിച്ചു കൊണ്ടാണ് അഭിരാമി സുരേഷിന്റെ കുറിപ്പ്.

”ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. നമ്മള്‍ എത്ര പരിശ്രമിച്ചാലും ആ വേദനയുടെ ആഴം പറഞ്ഞറിയിക്കാനാകില്ല. ലിവി അമ്മയുടെ വിയോഗ വാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം ഞാന്‍ ഉണര്‍ന്നത്. ഞങ്ങളുടെ പഴയ ചാറ്റുകളിലൂടെ കണ്ണോടിക്കവെ ഒരു ചിത്രം കണ്ടു. അത് എന്നെ കൂടുതല്‍ ദുഃഖിതയാക്കി. ആ ചിത്രത്തില്‍ എനിക്ക് നഷ്ടപ്പെട്ട രണ്ട് മനോഹരമായ ആത്മാക്കളെ ഞാന്‍ കണ്ടു.”

”എന്റെ അച്ഛനും ലിവി അമ്മയും… ഈ ദുഃഖം വാക്കുകളിലൂടെ എങ്ങനെ പറഞ്ഞറിയിക്കാനാകും എന്ന് എനിക്ക് അറിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് നമ്മുടെ ഒരു ഭാഗം നഷ്ടപ്പെടുന്നത് പോലെയാണ്, ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരുഭാഗം. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിക്കുമ്പോള്‍, അവര്‍ ഇപ്പോള്‍ പ്രകൃതിയുടെ ഭാഗമായി മാറി കാവല്‍മാലാഖമാരെ പോലെ നമ്മെ നോക്കുന്നുണ്ടെന്നും ഇത് ഓര്‍മിപ്പിക്കുന്നു.”

”ഈ നഷ്ടത്തിന്റെ വേദന താങ്ങാന്‍ ചേട്ടനും അച്ഛനും ശക്തിയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലിവി അമ്മ ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് നിങ്ങളെ നോക്കുന്നുണ്ടാകും” എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു മരിച്ചത്. ഗോപി സുന്ദറിന്റെ കാമുകിമാരായ അഭയ ഹിരണ്‍മയിയും അമൃത സുരേഷും കുറിപ്പുമായി എത്തിയിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്