വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ഒരാൾ, താഴേക്ക് നോക്കി പറയുന്നതൊക്കെ കേട്ട് തലയാട്ടും; ആക്ഷൻ പറഞ്ഞയുടനെ ട്രാൻസ്‌ഫോം ആകും : അഥർവ

മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ താരമാണ് നിമിഷ സജയൻ. ചിത്ത, ജിഗർതാണ്ട ഡബ്ബിൾ എക്‌സ് എന്നീ സിനിമകളിലൂടെ തമിഴിൽ തുടർച്ചയായി ഹിറ്റ് നേടിയ നിമിഷയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ഡി.എൻ.എ.

നെൽസൺ വെങ്കിടേശൻറെ സംവിധാനത്തിൽ നടൻ അഥർവ മുരളിയും നിമിഷ സജയനും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നിമിഷയെക്കുറിച്ച് അഥർവ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കഥാപാത്രത്തിന് വേണ്ടി ഒരുപാട് റിഹേഴ്‌സലോ ഹോം വർക്കോ ചെയ്യുന്ന ആർട്ടിസ്റ്റല്ല നിമിഷ എന്നാണ് അഥർവ പറയുന്നത്. സിനിമാ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

‘ഞാൻ നിമിഷയുടെ അടുത്ത് ഒരുപാട് തവണ ചോദിച്ച ഒരു കാര്യം ഉണ്ട്. നായാട്ട് എന്ന സിനിമയെക്കുറിച്ചായിരുന്നു അത്. ഞാൻ ആ സിനിമ കണ്ടിട്ട് നിമിഷയുടെ അടുത്ത് എന്തുകൊണ്ടാണ് ആ സിനിമ അവർ തിരഞ്ഞെടുത്തത് എന്നും അതുപോലെ എങ്ങനെയാണ് ആ സിനിമയെ അപ്രോച്ച് ചെയ്തതെന്നും ചോദിച്ചിരുന്നു.സെറ്റിൽ വച്ച് ഞങ്ങൾ പെട്ടെന്ന് കമ്പനിയായി. ആദ്യത്തെ ദിവസം തന്നെ ഞാനും നിമിഷയും ഫ്രണ്ട്‌സായി. നല്ല കംഫർട്ടബിളായിരുന്നു.

അതുപോലെ നിമിഷ വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ആളാണ്. അങ്ങനെ നമ്മൾ സംസാരിക്കുമ്പോഴാണ് ഞാൻ എങ്ങനെയാണ് കഥാപാത്രത്തിനെ അപ്രോച്ച് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചത്. ഒരു അഭിനേതാവെന്ന നിലയിൽ കഥാപാത്രത്തിന് വേണ്ടി അവർ ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ലെന്ന് എനിക്കപ്പോഴാണ് മനസിലായത്.

ഉദാഹരണമായി ഞാനും നെൽസൺ സാറും നിമിഷയും അവിടെ നിൽക്കുന്നുണ്ടാകും. നെൽസൺ സാർ സീൻ വിശദീകരിക്കുകയായിരിക്കും. നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും പക്ഷേ സാർ പറയുന്നതൊക്കെ കേൾക്കുന്നുണ്ടാകും. കേട്ട് തലയാട്ടുന്നുണ്ടാകും. എല്ലാം കഴിഞ്ഞിട്ട് എന്നെയോ നെൽസൺ സാറിനെയോ നോക്കി ഒന്ന് ചിരിക്കും. നിമിഷ ആക്ഷൻ പറയുന്നതിന്റെ തൊട്ട് മുമ്പ് വരെ ചിരിച്ച് നല്ല ജോളിയായിട്ടായിരിക്കും. ആക്ഷൻ പറഞ്ഞയുടനെ ട്രാൻസ്‌ഫോം ആകും. ട്രാൻസ്‌ഫോമായിട്ട് ആ ടേക്കിൽ എന്താണ് വരുന്നത് അത് പോലെ ചെയ്യും’ എന്നും അഥർവ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ