മലയാള സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍ ആ മമ്മൂട്ടി ചിത്രം; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

മലയാള സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച ബിഗ് ബിയാണെന്ന് വിനീത് ശ്രീനിവാസന്‍. മലയാള സിനിമയില്‍ മാറ്റം സംഭവിച്ചു തുടങ്ങുന്നത് അമല്‍ നീരദിന്റെ വരവോടുകൂടിയാണെന്നും താനും ബിഗ് ബിയുടെ ഒരു ഭാഗമായെന്നും വിനീത് പറഞ്ഞു.

മലയാള സിനിമയില്‍ മാറ്റം സംഭവിച്ചു തുടങ്ങുന്നത് അമല്‍ നീരദിന്റെ വരവോടുകൂടിയാണ്. അദ്ദേഹം മലയാള സിനിമയില്‍ പുതിയ തരത്തലിലുള്ള ഒരു സൗന്ദര്യാത്മകത കൊണ്ടു വന്നു. അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ഒരു സിനിമ ചെയ്തു. ആ ചിത്രമാണ് മലയാള സിനിമയുടെ ഗെയിം ചേഞ്ചര്‍ എന്നാണ് വ്യക്തിപരമായി ഞാന്‍ കരുതുന്നത്- വിനീത് പറഞ്ഞു.

അമല്‍ നീരദ് സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസ് ചെയ്ത് 17 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര് ഏറെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍.

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തിയേറ്ററുകളില്‍ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീടാണ് വലിയ ചര്‍ച്ചയായത്. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയന്‍, പശുപതി, വിജയരാഘവന്‍, മംമ്ത മോഹന്‍ദാസ്, വിനായകന്‍, ബാല, ലെന തുടങ്ങിയ വന്‍ താരനിരയാണ് സിനിമയിലുള്ളത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്