'ഗോയിറ്റര്‍ നെഞ്ചുവരെ നീണ്ടു, ശ്വാസനാളം വരെ ഇടുങ്ങി'; താര കല്യാണ്‍ പറയുന്നു

കഴിഞ്ഞ ദിവസം നടി താര കല്യാണ്‍ ഒരു സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാണ്‍. സര്‍ജറിയെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചുമൊക്കെ താരകല്യാണ്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഗോയിറ്റര്‍ മൂലം ശബ്ദം അടഞ്ഞതുകൊണ്ടും ശ്വാസ തടസം നേരിട്ടതുകൊണ്ടുമാണ് തനിക്ക് സര്‍ജറി വേണ്ടി വന്നതെന്ന് താര കല്യാണ്‍ പറയുന്നു. ശേഷം താര കല്യാണിനെ ചികിത്സിച്ച ഡോക്ടറും താരത്തിന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചു. ‘ശ്വാസ തടസം താരയ്ക്ക് ഉണ്ടായിരുന്നു.’

താരയുടെ ഗോയിറ്റര്‍ നെഞ്ച് വരെ നീണ്ടിരുന്നു. താരയുടെ ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയിരുന്നു. ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. വളരെ നന്നായി സംസാരിക്കാനും സാധിക്കും. ചില ബ്രീത്ത് എക്‌സൈസുകള്‍ ഇനി മുതല്‍ ചെയ്യേണ്ടി വരും’ താരയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി.

തന്റെ ജീവന്‍ തിരിച്ച് തന്ന ഡോക്ടറാണെന്ന് പറഞ്ഞ് താര ഡോക്ടര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും നന്ദി പറഞ്ഞാണ് നടി ആശുപത്രി വിട്ട് ഇറങ്ങിയത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും