'ഞാനാണ് ഡയാന ചേച്ചിയുടെ സ്ഥാനത്തെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുരേഷ് ​ഗോപി!

ഒരു കാലത്ത് മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു രതീഷ്. നന്മയുള്ള സുഹൃത്ത് ബന്ധത്തിന് എന്തിനേക്കാളും പ്രധാന്യം കൊടുക്കുന്ന രതീഷിന് മിക്ക പ്രമുഖരും മികച്ച കഥാപാത്രങ്ങൾ സിനിമയിൽ നൽകിയിരുന്നെങ്കിലും വേണ്ട രീതിയിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കുറച്ച് വർഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന രതീഷ് അയ്യർ ദി ഗ്രേറ്റ് ഉൾപ്പെടെ ചില സിനിമകൾ നിർമിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അമൃത ടിവി സ്പെഷ്യൽ പ്രോ​ഗ്രാം ജനനായകനിൽ പങ്കെടുത്ത് സംസാരിക്കവെ പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണുനിറയ്ക്കുന്ന സുരേഷ് ​ഗോപിയുടെ വീഡിയോയാണ് വൈറലാകുന്നത്.

താനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ​ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ​ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്.

കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിർമാതാവ് സുരേഷ്‌ കുമാറുമാണ്. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു