വ്യവസായി മാനസികമായി പീഡിപ്പിക്കുന്നു, ആരോപണവുമായി പ്രമുഖ ബോളിവുഡ് നടി

വ്യവസായി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ ബോളിവുഡ് നടി സീനത്ത് അമന്‍ പൊലിസില്‍ പരാതി നല്‍കി. അമര്‍ ഖാനാ എന്ന വ്യവസായിക്ക് എതിരെയാണ് നടി മുംബൈ പൊലിസിന് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്ത സൗഹൃദത്തിലായിരുന്നു. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ബിസ്‌നസ്മാനുമായുള്ള സൗഹൃദം ഉപേക്ഷിച്ചു ഇതിനു ശേഷവും തന്നെ അദ്ദേഹം ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് നടിയുടെ പരാതി.

പരാതി വന്നതിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേക്ഷണത്തിലാണ് പൊലിസ്. സെക്ഷന്‍ 304, 509 എന്നീ വകുപ്പുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നെങ്കിലും ചില കാര്യങ്ങളാല്‍ സൗഹൃദം അനസാനിപ്പിക്കേണ്ടി വന്നു. പക്ഷേ ഇതിനു ശേഷവും പ്രതി നടിയെ പല രീതിയില്‍ ശല്യപ്പെടുത്തി കൊണ്ടിരുന്നു. ഇതില്‍ അതൃപ്തി അറിയിച്ചിട്ടും പിന്നെയും തുടര്‍ന്നതിനാലാണ് നടി പരാതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

1970-80 കാലയളവില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന താരമാണ് സീനത്ത് അമന്‍. തന്റെ അഭിനയത്തിലുടനീളം ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങിയ താരമാണ് സീനത്ത്. 1970 ലെ മിസ്സ് ഇന്ത്യ റണ്ണര്‍ അപ്പ് ആയിരുന്ന സീനത്ത് ആ വര്‍ഷത്തെ മിസ്സ് ഏഷ്യ പസിഫിക്ക് പട്ടവും നേടിയിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം