'എല്ലാ മത്സരങ്ങള്‍ക്കും എന്നെ ക്ഷണിക്കുമെന്ന് ക്രിസ്റ്റ്യാനോ വാഗ്ദാനം ചെയ്തിരുന്നു'; വൈറല്‍ ചുംബന ചിത്രത്തെ കുറിച്ച് ബിപാഷ

ബോളിവുഡ് താരം ബിപാഷ ബസുവിന്റെ സിനിമകള്‍ പോലെ തന്നെ പ്രണയങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ജോണ്‍ എബ്രഹാം തുടങ്ങി വിവാഹത്തിന് മുമ്പ് അഞ്ചോളം പ്രണയങ്ങള്‍ താരത്തിന് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിപാഷയും ഫുട്‌ബോള്‍ മാന്ത്രികന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയും ചുംബിക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു.

2007ല്‍ ആയിരുന്നു റൊണാള്‍ഡോയും ബിപാഷയും ചുംബിക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറല്‍ ആയത്. ഫോട്ടോ വ്യാപകമായി പ്രണയിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴുള്ള ഇരുവരുടേയും ചിത്രമായിരുന്നു അത്.

ആ സംഭവത്തെ കുറിച്ച് ബിപാഷ പിന്നീട് തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇവന്റിന് ശേഷം തങ്ങള്‍ ക്ലബ്ബിംഗിന് പോയി. അത് അതിശയകരമായിരുന്നു. അദ്ദേഹം വളരെ ക്യൂട്ട് ആണ്. അദ്ദേഹം തന്നോട് താനും ക്യൂട്ട് ആണെന്ന് പറഞ്ഞപ്പോള്‍ അതിശയം തോന്നി.

അദ്ദേഹം ഇപ്പോള്‍ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ എല്ലാ മത്സരങ്ങള്‍ക്കും തന്നെ ക്ഷണിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു ബിപാഷ പറഞ്ഞത്. ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ജോണ്‍ എബ്രഹാമുമായി ബിപാഷ പ്രണയത്തിലായിരുന്നു.

ഫോട്ടോ കൂടി പുറത്തുവന്നതോടെ ജോണ്‍ അസ്വസ്ഥനായിരുന്നു. ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിരിയുകയും ചെയ്തു. ആ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം 2014ല്‍ ആണ് ജോണ്‍ എബ്രഹാം പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്തത്. നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ ആണ് ബിപാഷ ഭര്‍ത്താവ്. 2016ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി