ചെരിപ്പ് വരെ പോയി, എല്ലാം കൊള്ളയടിച്ചു, വെറും കൈയ്യോടെയാണ് ഞാന്‍ സ്‌റ്റേഷനില്‍ ഇറങ്ങിയത്: അക്ഷയ് കുമാര്‍

ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് താന്‍ പല ജോലികളും ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. ആ നാളുകളില്‍ താന്‍ കൊള്ളസംഘത്തിന്റെ കവര്‍ച്ചയ്ക്ക് ഇരയായിട്ടുണ്ട് എന്ന് അനുപം ഖേര്‍ ഷോയില്‍ താരം വെളിപ്പെടുത്തിയിരുന്നു.

അന്ന് ഫ്രണ്ടിയര്‍ മെയില്‍ ട്രെയ്‌നില്‍ ആഭരണങ്ങളും മറ്റും വില്‍ക്കുന്ന ജോലിയുണ്ടായിരുന്നു അക്ഷയ് കുമാറിന്. ഒരിക്കല്‍ അയ്യായിരം രൂപയോളം വില വരുന്ന തുണിത്തരങ്ങളും അവശ്യവസ്തുക്കളുമായി ട്രെയ്‌നില്‍ ഡല്‍ഹിയിലേക്ക് വരികയായിരുന്നു. ഈ യാത്രയിലാണ് അക്ഷയ്‌യെ ചമ്പല്‍ സംഘം കൊള്ളയടിച്ചത്.

ട്രെയ്ന്‍ ചമ്പലില്‍ എത്തിയപ്പോള്‍ ഏതാനും കൊള്ളക്കാര്‍ കയറി. ഈ സമയം ഉറങ്ങി കൊണ്ടിരുന്ന തനിക്ക് പെട്ടന്ന് കൊള്ള സംഘത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സീറ്റില്‍ തന്നെ ഉറക്കം നടിച്ചുകിടന്നു. ചെരിപ്പ് ഉള്‍പ്പെടെ ഒന്നൊഴിയാതെ എല്ലാം കൊള്ളയടിക്കപ്പെട്ടു.

ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെറും കയ്യോടെയാണ് ഇറങ്ങിയത് എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. അക്ഷയ്‌യുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിലെത്തും മുമ്പുള്ള തന്റെ കഥകള്‍ നേരത്തെയും അക്ഷയ് കുമാര്‍ തുറന്നുപറഞ്ഞിരുന്നു.

ചാന്ദ്‌നി ചൗക്കില്‍ താനുള്‍പ്പെടെ 24 പേര്‍ ഒരേ വീട്ടില്‍ താമസിച്ച കഥ അക്ഷയ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു. എല്ലാവരും ഒരേ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാന്‍ പോകണമെങ്കില്‍ ഒരാള്‍ക്ക് അടുത്തയാളുടെ മുകളിലൂടെ ചാടേണ്ടി വന്നിരുന്നു എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്.

Latest Stories

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്