'അമ്മയ്ക്ക് ലഭിച്ച സ്‌നേഹം എനിക്കും കിട്ടും..'; ജൂനിയര്‍ എന്‍.ടി.ആറിന്റെ നായികയാകാന്‍ ജാന്‍വി കപൂര്‍

‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ വിജയത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ‘എന്‍ടിആര്‍ 30’ ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍ നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജാന്‍വി കപൂര്‍ നായികയാവുക.

‘മിലി’ എന്ന ചിത്രമാണ് ജാന്‍വിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയാവാനുള്ള ആഗ്രഹമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ ചിത്രങ്ങളോടുള്ള സ്‌നേഹത്തെ കുറിച്ചും തന്റെ തെന്നിന്ത്യന്‍ സിനിമാ പ്രവേശത്തെ കുറിച്ചുമാണ് ജാന്‍വി പറയുന്നത്.

ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിക്കാന്‍ ആണ് ആഗ്രഹം. അമ്മ ശ്രീദേവിക്കും അച്ഛന്‍ ബോണി കപൂറിനും ലഭിച്ച സ്‌നേഹം തെന്നിന്ത്യയില്‍ തനിക്കും ലഭിക്കും എന്നാണ് ജാന്‍വി പറയുന്നത്. ഇതോടെയാണ് ‘എന്‍ടിആര്‍ 30’യില്‍ ജാന്‍വി നായികയാകുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

അതേസമയം, കൊരട്ടാല ശിവയുടെ ചിത്രത്തിനൊപ്പം പ്രശാന്ത് നീലിനൊപ്പമുള്ള മറ്റൊരു ചിത്രവും എന്‍ടിആറിന്റെതായി ഒരുങ്ങുന്നുണ്ട്. ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പ്രഖ്യാപനം. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഓര്‍ക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തില്‍ കുതിര്‍ന്ന മണ്ണാണ്’ എന്ന ടാഗ് ലൈനോടെ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍. ഇത് കൂടാതെ വെട്രിമാരന്‍ ചിത്രത്തിലും ജൂനിയര്‍ എന്‍ടിആര്‍ നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ