നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ സെക്‌സ് കൂടുതല്‍ ആസ്വദിക്കും, ഞാനിപ്പോള്‍ ജീവിതത്തെ പ്രണയിക്കുകയാണ്: വിദ്യ ബാലന്‍

തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത താരമാണ് വിദ്യ ബാലന്‍. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് വിദ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ സുന്ദരിയും നോട്ടിയും ആയിരിക്കും എന്നാണ് വിദ്യ ബാലന്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.

നാല്‍പ്പതിന് ശേഷം കൂടുതല്‍ സുന്ദരിയും നോട്ടിയുമായിരിക്കും. പൊതുവെ നാണിക്കാനും സെക്സ് ആസ്വദിക്കാതിരിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മെച്ചപ്പെടുന്നുവെന്ന് പറയാന്‍ കാരണം അവര്‍ മറ്റുള്ള കാര്യങ്ങളെ കുറിച്ച് ബോധവതികളാകുന്നത് കുറയും.

അവനവനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും തുടങ്ങും എന്നതു കൊണ്ടാണ്. നമ്മള്‍ ഒന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോഴാണ് ഏറ്റവും രസം. താന്‍ പറയുന്നത് നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ മറ്റൊന്നും ഗൗനിക്കാതെയാകും. താന്‍ നേരെ തിരിച്ചാണ് പോകുന്നത്. താന്‍ വലിയ ഗൗരവ്വക്കാരിയായിരുന്നു.

പക്ഷെ ഇന്ന് എല്ലാം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നത്. ലോകത്തിന്റെ ഭാരം ഇപ്പോള്‍ താന്‍ തന്റെ തോളത്ത് കൊണ്ടു നടക്കുന്നില്ല. ഇരുപതുകളില്‍ സ്വപ്നം നേടി എടുക്കുകയായിരുന്നു. മുപ്പതുകളില്‍ അവനവനെ അറിയുന്നതായിരുന്നു. നാല്‍പ്പതുകളില്‍ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം എന്നാണ് വിദ്യ പറയുന്നത്.

അതേസമയം, ‘ജല്‍സ’ ആണ് വിദ്യയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജല്‍സ. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ‘നീയതി’ എന്ന സിനിമയാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ