അക്കാര്യം തുറന്നുപറയാന്‍ എനിക്കൊരു നാണക്കേടുമില്ല; വിദ്യാ ബാലന്‍

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാ ബാലന്‍ കരിയറില്‍ വിജയയാത്ര തുടരുമ്പോഴും ഇവര്‍ക്ക് നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. ബോഡി ഷെയ്മിങാണ് ് താരം നേരിട്ടിട്ടുള്ളതിലേറെയും. പക്ഷെ ഇത്തരം പരിഹാസങ്ങളെ താന്‍ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് വിദ്യ ഇപ്പോള്‍.

“അവരെന്നെക്കുറിച്ച് പറയുന്നത് ഞാന്‍ അറിയുന്നേയില്ല. ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്‌നേഹിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്. അപ്പോള്‍ മറ്റുകാര്യങ്ങളൊന്നും എന്റെ മനസ്സിനെ ബാധിക്കുന്നേയില്ല”, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.

ഗര്‍ഭിണിയല്ലെന്നും തനിക്ക് ആലില വയറല്ല ഉള്ളതെന്ന് തുറന്നു പറയാന്‍ നാണക്കേട് തോന്നുന്നില്ലെന്നുമായിരുന്നു വിദ്യയുടെ പ്രതികരണം. “ശരീരത്തോടു ചേര്‍ന്നു കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. അങ്ങനെയാണെങ്കില്‍ എന്നോടു ക്ഷമിക്കണം. അക്കാര്യത്തില്‍ എനിക്കൊന്നും തന്നെ ചെയ്യാന്‍ കഴിയില്ല”, വിദ്യ പറഞ്ഞു.

അക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന മിഷന്‍ മംഗലാണ് തിയറ്ററുകളിലെത്തിയ വിദ്യയുടെ ഏറ്റവും പുതിയ ചിത്രം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം