സിനിമാ ചിത്രീകരണത്തിനിടെ വരുണ്‍ ധവാന് പരിക്ക്!

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്ക്. ‘വിഡി 18’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. നീരുവെച്ച കാലിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇരുമ്പ് കമ്പിയില്‍ കാലിടിച്ചാണ് പരിക്കുപറ്റിയതെന്ന് താരം വ്യക്തമാക്കി. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുന്‍പും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു. സംവിധായകന്‍ അറ്റ്‌ലീ അവതരിപ്പിക്കുന്ന ചിത്രമാണ് വിഡി 18. 2024ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്.

ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും വിഡി 18. കീര്‍ത്തി സുരേഷും വാമിഖ ഗബ്ബിയുമാണ് ചിത്രത്തിലെ നായികമാര്‍. അതേസമയം, ‘ബവാല്‍’ എന്ന ചിത്രത്തിലായിരുന്നു വരുണ്‍ ഒടുവില്‍ അഭിനയിച്ചത്. ജാന്‍വി കപൂറിനൊപ്പം അഭിനയിച്ച ചിത്രം ഫ്‌ലോപ്പ് ആയിരുന്നു.

ആമസോണ്‍ പ്രൈമില്‍ ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യം തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ആയിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു. നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന് ഭാര്യ അശ്വിനി അയ്യര്‍ ആയിരുന്നു തിരക്കഥ ഒരുക്കിയത്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു