പ്രഭാസും കൃതിയും പ്രണയത്തില്‍; വെളിപ്പെടുത്തി വരുണ്‍ ധവാന്‍

പ്രഭാസും ബോളിവുഡ് താരം കൃതി സനോനും പ്രണയത്തില്‍ ആണെന്ന് വ്യക്തമാക്കി വരുണ്‍ ധവാന്‍. ഇരുതാരങ്ങളും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നേരത്തെ എത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് വരുണ്‍ ധവാന്‍ ഇവരുടെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

വരുണ്‍ ധവാന്റെ പുതിയ ചിത്രമാണ് ‘ഭേഡിയ’. ചിത്രത്തില്‍ കൃതി സനോന്‍ ആണ് നായിക. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഡാന്‍സ് റിയാറ്റി ഷോയില്‍ കൃതിയും വരുണും എത്തിയിരുന്നു. ഷോയില്‍ കരണ്‍ ജോഹറുമായി സംസാരിക്കവെയാണ് വരുണ്‍ പ്രഭാസിനെ കുറിച്ച് പറഞ്ഞത്.

പരിപാടിക്കിടെ, ലിസ്റ്റില്‍ കൃതിയുടെ പേര് എന്തുകൊണ്ടു കാണുന്നില്ലെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായത് കൊണ്ടാണ് പേര് ഇല്ലാത്തതെന്ന് വരുണ്‍ പറയുന്നു. ആ വ്യക്തി മുംബയില്‍ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുണ്‍ പറയുന്നുണ്ട്.

ദീപിക പദുക്കോണിന് ഒപ്പമുള്ള ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോള്‍. മറ്റൊരു അഭിമുഖത്തിലും കൃതിയുടെ രാജകുമാരന്‍ എത്തിയെന്ന് വരുണ്‍ പറയുന്നുണ്ട്. കൃതിയുടെ ജീവിതത്തിലും ഒരു രാജകുമാരന്‍ എത്തിക്കഴിഞ്ഞു.

കാര്‍ത്തിക് ആര്യനൊപ്പവും പ്രഭാസിനൊപ്പവുമാണ് ഇന്ന് ഇവള്‍ ഏറ്റവും നന്നായി അഭിനയിക്കുന്നത്. പക്ഷെ പ്രഭാസിനൊപ്പമാണ് ഇപ്പോള്‍ ഏറ്റവും നല്ല കെമിസ്ട്രി കാണുന്നത് എന്നാണ് വരുണ്‍ പറയുന്നത്. വരുണ്‍ ധവാന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

‘ആദിപുരുഷ്’ എന്ന സിനിമയില്‍ പ്രഭാസിന്റെ നായികയായെത്തുന്നത് കൃതിയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ത്രീ ഡിയില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളില്‍ എത്തുക.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു