വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ്; സിനിമ ഷൂട്ടിംഗ് നിര്‍ത്തി

ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചു. ജുഗ് ജുഗ് ജീയോ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. ചിത്രത്തിന്റെ സംവിധായകന്‍ രാജ് മെഹ്തയ്ക്കും കോവിഡ് പൊസിറ്റീവാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന അനില്‍ കപൂറിനും കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ അനില്‍ കപൂറിന് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് താരത്തിന്റെ സഹോദരനും സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂര്‍ വ്യക്തമാക്കി. അനില്‍ കപൂര്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്നും മുംബൈയിലേക്ക് തിരിച്ചു വരികയാണെന്നും ബോണി കപൂര്‍ പ്രതികരിച്ചു.

ചിത്രത്തിലെ നായിക കിയാര അദ്വാനിക്കും കോവിഡ് നെഗറ്റീവ് ആണ്. നവംബറിലാണ് ജുഗ് ജുഗ് ജീയോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം നീതു കപൂര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.

ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ചിത്രത്തില്‍ വരുണും കിയാരയും എത്തുക. വരുണിന്റെ മാതാപിതാക്കളായാണ് നീതുവും അനിലും വേഷമിടുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്