'ഷബാന ആസ്മിയുടെ മരണത്തിന് ആഗ്രഹിക്കുന്നു'; വിവാദ പോസ്റ്റ്, അധ്യാപികക്ക് സസ്‌പെന്‍ഷന്‍

ബോളിവുഡ് നടി ഷബാന ആസ്മിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഷബാന ആസ്മിയുടെ മരണത്തിനായി അധ്യാപിക ആഗ്രഹിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനുവരി 18ന് ഷബാന ആസ്മിയുടെ കാര്‍ അപകടത്തില്‍പെട്ടിരുന്നു. തൊട്ട് പിന്നാലെയായിരുന്നു അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സേവന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തുകയും ഉടന്‍ നടപടി കൈക്കൊള്ളുകയും ആയിരുന്നുവെന്നും വിദ്യാഭ്യസ ഉദ്യോഗസ്ഥന്‍ മുകുന്ദ് പ്രസാദ് പറഞ്ഞു. സസ്‌പെന്‍ഷന്‍ കാലയളവ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറില്‍ ഒപ്പമുണ്ടായ ര്‍ത്താവ് ജാവേദ് അക്തര്‍ അപകടത്തില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറോടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ