ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്ത് 'ഉര്‍വശി അമ്പല'മുണ്ട്, എന്റെ പേരില്‍ തെന്നിന്ത്യയിലും ഒരു അമ്പലം വേണം: ഉര്‍വശി റൗട്ടേല

ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ അമ്പലമുണ്ടെന്ന് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്. ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്തായാണ് ‘ഉര്‍വശി അമ്പലം’ ഉള്ളത്. തെന്നിന്ത്യയില്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് അവിടെയും ഒരു അമ്പലം വേണമെന്നാണ് ആഗ്രഹം എന്നാണ് ഉര്‍വശി പറയുന്നത്.

”ഉത്തരാഖണ്ഡില്‍ എന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. ബദ്രിനാഥ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ അതിനടുത്തായി ‘ഉര്‍വശി ക്ഷേത്രം’ കാണാനാവും” എന്നാണ് ഉര്‍വശി പറയുന്നത്. അവിടെ പൂജകള്‍ നടത്തുന്നുണ്ടോ എന്ന ചോദ്യത്തോട്, ”ക്ഷേത്രം ഉണ്ടെങ്കില്‍ പൂജകളും നടത്തുന്നുണ്ടാകും” എന്നാണ് ഉര്‍വശി പറയുന്നത്.

ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തന്റെ ഫോട്ടോകളില്‍ മാല ചാര്‍ത്തുകയും ‘ദംദമാമയി’ എന്ന് വിളിക്കുകയും ചെയ്യാറുണ്ടെന്നും ഉര്‍വശി പറയുന്നുണ്ട്. ”ഇക്കാര്യം ഞാന്‍ ഗൗരവമായി തന്നെയാണ് കാണുന്നത്. അത് സത്യമാണ്. ഇതിനെ കുറിച്ചുള്ള ആര്‍ട്ടിക്കളും വാര്‍ത്തകളും വന്നിരുന്നു. നിങ്ങള്‍ക്ക് അത് വായിച്ച് നോക്കാം.”

”എന്റെ ജനപ്രീതി കണക്കിലെടുത്ത് ദക്ഷിണേന്ത്യയില്‍ രണ്ടാമതൊരു ക്ഷേത്രം കൂടി പണിയണം എന്നാണ് ആഗ്രഹം. തെന്നിന്ത്യയില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചു. പവന്‍ കല്യാണിനൊപ്പം രണ്ട് സിനിമയില്‍ അഭിനയിച്ചു, ബാലയ്യക്കൊപ്പം അഭിനയിച്ചു. അവരുടെ പേരിലൊക്കെ ക്ഷേത്രങ്ങളുണ്ട്. എന്റെ പേരിലും ആരാധകര്‍ക്കായി ക്ഷേത്രം വേണം” എന്നാണ് ഉര്‍വശി പറയുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ