പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ രാഷ്ട്രീയം അധ:പതിച്ചു: ഊര്‍മിള മണ്ഡോദ്കർ

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനു മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മണ്ഡോദ്കർ. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി എന്ന് ഊര്‍മിള പ്രതികരിച്ചു.

”പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ അധഃപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നടനെ കുറിച്ചാണ് നിങ്ങള്‍ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി. ഇത് സങ്കടകരമാണ്” എന്നാണ് ഊര്‍മിളയുടെ വാക്കുകള്‍.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഫെബ്രുവരി 6നാണ് അന്തരിച്ചത്. ഗായികയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഷാരൂഖ് ദുആ ചെയ്യുന്നതും പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതുമാണ് ചിത്രത്തിലുണ്ടായിരുന്നത്.

ദുആ ചെയ്ത ശേഷം മാസ്‌ക് മാറ്റിയ ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാണ് വിദ്വേഷ പ്രചാരണം തുടങ്ങിയത്. ഹരിയാനയിലെ ബിജെപി നേതാവ് അരുണ്‍ യാദവ് തുടങ്ങി വച്ച വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയായിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു