'വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി'; ട്രോളിന് ട്വിങ്കിളിന്റെ വായടപ്പിക്കുന്ന മറുപടി

മുന്‍ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന തനിക്ക് വന്ന ട്രോളിന് നല്‍കിയ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 20 വര്‍ഷം മുമ്പ് താരം നായികയായി വേഷമിട്ട ബാദ്ഷാ എന്ന ചിത്രത്തെ കുറിച്ച് ഒരു വെബ്സൈറ്റ് നല്‍കിയ റിവ്യൂ ആണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം കാരണമായി തീര്‍ന്നത്.

കിംഗ് ഖാന്റെ പ്രകടനത്തെ കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവില്‍ ട്വിങ്കിളിന്റെ പൊക്കിളിനെ കുറിച്ച് മാത്രമായിരുന്നു ആകെ പരാമര്‍ശം. ഇതു ശ്രദ്ധയില്‍ പെട്ട ട്വിങ്കിള്‍ വെറുതെയിരുന്നില്ല. വായടപ്പിക്കുന്ന മറുപടി തന്നെ നല്‍കി.

“എനിക്ക് പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോടിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ട്”- ട്വിങ്കിള്‍ കുറിച്ചു.
തന്റെ അഭിനയം വളരെ മോശമാണെന്നും മുന്‍കാല ചിത്രങ്ങള്‍ ടിവിയില്‍ കാണുമ്പോള്‍ അറപ്പുളവാകാറുണ്ടെന്നും ട്വിങ്കിള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ട്വിങ്കിള്‍ നടന്‍ അക്ഷയ്കുമാറിന്റെ ഭാര്യയാണ്.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ