രണ്ട് നായികമാര്‍ ആകുമ്പോള്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.. പക്ഷെ രശ്മിക..; 'അനിമല്‍' സെറ്റിലെ നടിയുടെ പേരുമാറ്റത്തെ കുറിച്ച് തൃപ്തി ദിമ്രി

വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമല്‍’. ചിത്രത്തിലെ വളരെ ബോള്‍ഡ് ആയ കഥാപാത്രമായിരുന്നു സോയ. രശ്മിക അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രത്തിനേക്കാളേറെ ശ്രദ്ധ തൃപതി ദിമ്രി അവതരിപ്പിച്ച സോയക്ക് ലഭിക്കുന്നുണ്ട്.

ചിത്രത്തിന്റെ സെറ്റില്‍ രശ്മികയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് തൃപ്തി ഇപ്പോള്‍. ”രശ്മികയാണ് സെറ്റിലെ ഏറ്റവും നല്ലയാള്‍. ഒരു അസ്വസ്ഥതയും കൂടാതെ അവള്‍ എന്നെ സ്വാഗതം ചെയ്തിരുന്നു. സാധാരണ രണ്ട് നായികമാര്‍ ആകുമ്പോള്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഉണ്ടായില്ല.”

”അവള്‍ അത്രയ്ക്ക് മിടുക്കിയായിരുന്നു. എന്നെ കണ്ടപ്പോള്‍ തന്നെ അടുത്ത് വന്നു, കെട്ടിപ്പിടിച്ചു, വരൂ ഞങ്ങളുടെ കൂടെ ഇരിക്കാം എന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. ഞാന്‍ കുറച്ച് അസ്വസ്ഥയാണെന്ന് അവള്‍ക്ക് മനസിലായെങ്കിലും അവള്‍ എന്നെ സ്വാഗതം ചെയ്തു. അത് വളരെ നല്ലൊരു ഗുണമായി ഞാന്‍ കാണുന്നു” എന്നാണ് തൃപ്തി പറയുന്നത്.

അതേസമയം, സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബിറിന്റെ ഭാര്യയായാണ് രശ്മിക വേഷമിട്ടിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ 600 കോടി കളക്ഷന്‍ പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴം നടക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ