9 ഭാഷകളിലും പുതിയ നടിയുടെ പേര്, ദീപികയ്ക്ക് പകരം തൃപ്തി നായികയാകും; ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരം

സന്ദീപ് റെഡ്ഡി വംഗ ചിത്രത്തില്‍ ദീപിക പദുക്കോണിന് പകരം തൃപ്തി ദിമ്രി നായികയാവും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചത്. 9 ഭാഷകളില്‍ നടിയുടെ പേര് എഴുതിയ പോസ്റ്ററുമായാണ് പ്രഖ്യാപനം. തൃപ്തി ദിമ്രിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

‘ഇപ്പോഴും ഇതെനിക്ക് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയില്‍ എന്നെയും വിശ്വസിച്ച് ഒപ്പം കൂട്ടിയതിന് ഒരുപാട് നന്ദി. താങ്കളുടെ വിഷന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയതിന് സന്ദീപ് റെഡ്ഡി വംഗയോട് ഒരുപാട് നന്ദി” എന്നാണ് തൃപ്തി ദിമ്രി കുറിച്ചിരിക്കുന്നത്.

നേരത്തെ ദീപിക മുന്നോട്ട് വച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് സൂചന.

തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചു കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപിക. നടി ഗര്‍ഭിണി ആയതിനാല്‍ ആയിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം നീണ്ടുപോയത്. എന്നാല്‍ നടിയുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ചിത്രത്തിന്റെ ടീമിന് ആയില്ല.

ഇതോടെയാണ് നടിയെ സിനിമയില്‍ നിന്നും മാറ്റിയത്. അതേസമയം, പ്രഭാസിനൊപ്പം തൃപ്തി ദിമ്രി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. സന്ദീപ് റെഡ്ഡിയുടെ ‘അനിമല്‍’ എന്ന ചിത്രത്തില്‍ തൃപ്തി ആയിരുന്നു നായിക. ഈ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിക്ക് നാഷണല്‍ ക്രഷ് എന്ന വിശേഷണം ലഭിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി