എന്റെ രോമം കാണിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല, ചിലപ്പോള്‍ വാക്സ് ചെയ്യും, ചെയ്യാതെയും ഇരിക്കും: തിലോത്തമ ഷോം

ഇന്‍സ്റ്റഗ്രാമില്‍ രോമാവൃതമായ കൈയിടുക്ക് ചിത്രം പങ്കുവെച്ച് തിലോത്തമ ഷോം. രോമങ്ങളില്ലാതെ തിളങ്ങുന്ന ശരീരം എന്ന കാഴ്ചപ്പാടുകള്‍ക്കെതിരെയുള്ള നിലപാട് പ്രഖ്യാപിച്ചാണ് തിലോത്തമ തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അണ്‍ അപ്പോളജറ്റിക് എന്ന് കുറിച്ച ടീ ഷര്‍ട്ട് ആണ് തിലോത്തമ ധരിച്ചിരിക്കുന്നത്.

”ഞാന്‍ ഒരുപാട് ക്ഷമ പ്രകടിപ്പിക്കാറുണ്ട്. ആരുടെയെങ്കിലും ക്ഷമാപണം പ്രതീക്ഷിച്ച് ഞാന്‍ ക്ഷമ ചോദിക്കുന്നതാണ് ഇതിലെ ഏറ്റവും മോശമായ കാര്യം. ഒരു ഹലോ പറയുന്നത് പോലെ. ഞാന്‍ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കുന്നു.”

”എന്തുകൊണ്ടെന്നാല്‍ എനിക്ക് അത് അല്‍പ്പം കൂടി നന്നായി ചെയ്യാമായിരുന്നു. യുക്തിയ്ക്ക് നിരക്കാത്ത ഒന്ന്, നിശ്ശബ്ദതയില്‍ നമ്മുടെ വായില്‍ നിന്ന് അറിയാതെ പോകുന്നത്. ഈ ടീ ഷര്‍ട്ട് കുറച്ച് ഉപയോഗിക്കാനും കൂടുതല്‍ അര്‍ത്ഥമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാണ്.”

”ഓ എന്റെ രോമങ്ങളെ കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല. ഇതൊരു പ്രസ്താവനയല്ല. ഞാന്‍ ചിലപ്പോള്‍ വാക്സ് ചെയ്യും. ചിലപ്പോള്‍ ചെയ്യാതെയും ഇരിക്കും, ശുഭദിനം” എന്നാണ് ചിത്രത്തോടൊപ്പം തിലോത്തമ കുറിച്ചിരിക്കുന്നത്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി