മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

നടി തമന്നയും ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും അടുത്ത വര്‍ഷം ആദ്യം വിവാഹിതരാകും. വിവാഹ തീയതി ഉടന്‍ പുറത്തുവിട്ടേക്കും. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ഇരുവരും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഡംബര അപ്പാര്‍ട്ടമെന്റ് വാങ്ങാനൊരുങ്ങുന്നതായും വിവരങ്ങളുണ്ട്. ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ ചിത്രീകരണത്തിനിടെയാണ് തമന്നയും വിജയ് വര്‍മ്മയും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും ഡേറ്റിങിലാണ്. എന്നാല്‍ പ്രണയ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ‘സിക്കന്ദര്‍ കാ മുഖന്ദര്‍’ എന്ന ചിത്രമാണ് തമന്നയുടെ പുതിയ റിലീസ്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഒരു തെഫ്റ്റ് ത്രില്ലറായ ചിത്രം നെറ്റ്ഫ്‌ലിക്‌സ് വഴിയാണ് റിലീസാകുന്നത്.

സൂര്യയുടെ അടുത്ത സിനിമയിലാണ് വിജയ് വര്‍മ്മ ഇപ്പോള്‍ അഭിനയിക്കുന്നത്. കൂടാതെ ഉല്‍ ജലൂല്‍ ഇഷ്‌ക് എന്ന ചിത്രവും നടന്റെതായി ഒരുങ്ങുന്നുണ്ട്. ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയരംഗത്ത് എത്തിയ വിജയ് ചിറ്റാഗോങ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പിങ്ക്, ഗല്ലി ബോയ്, സൂപ്പര്‍ 30, ഭാഗി 3, ഡാര്‍ലിങ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ