ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ക്യാന്‍സര്‍, ജീവിതം ഇങ്ങനെയാണ്, പോസ്റ്റുമായി താഹിറ കശ്യപ്; പിന്തുണയുമായി ആയുഷ്മാന്‍

താന്‍ വീണ്ടും ക്യാന്‍സര്‍ രോഗബാധിതയായെന്ന് വെളിപ്പെടുത്തി സംവിധായിക താഹിറ കശ്യപ്. ലോകാരോഗ്യ ദിനത്തിലാണ് തനിക്ക് രണ്ടാമതും സ്തനാര്‍ബുദം ബാധിച്ചതായി താഹിറ കശ്യപ് വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ വീണ്ടുമൊരു ഒരുങ്ങുകയാണെന്ന് താഹിറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ.

2018ല്‍ ആയിരുന്നു താഹിറയ്ക്ക് ആദ്യം സ്തനാര്‍ബുദം കണ്ടെത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സത്നാര്‍ബുദം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം കീമോ തെറാപ്പിയെ തുടര്‍ന്ന് തലമൊട്ടയടിച്ച ചിത്രവും ചികിത്സയ്ക്കിടെ പകര്‍ത്തിയ നിരവധി നിമിഷങ്ങളും താഹിറ പോസ്റ്റ് ചെയ്തിരുന്നു.

”ജീവിതം ഇങ്ങനെയാണ്. നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടിയ നിരവധി ധീര സ്ത്രീകളെ എനിക്കറിയാം. അവര്‍ക്ക് മുന്നില്‍ തല കുനിക്കുന്നു. നേരത്തെ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ കഴിയും” എന്നാണ് താഹിറ കുറിച്ചിരിക്കുന്നത്. ലോകാരോഗ്യ ദിനത്തില്‍ സ്വയം പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാമെന്നും താഹിറ വ്യക്തമാക്കി.

‘എന്റെ ഹീറോ’ എന്നാണ് താഹിറയുടെ പോസ്റ്റിന് ആയുഷ്മാന്‍ ഖുറാനയുടെ കമന്റ്. ശര്‍മ്മാജീ കി ബേട്ടി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് താഹിറ ബോളിവുഡില്‍ എത്തുന്നത്. 2008ല്‍ ആണ് താഹിറയും ആയുഷ്മാനും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്