'മൂന്ന് ദിവസത്തെ തീവ്ര പരിശോധന മൂന്ന് കണ്ടെത്തലുകള്‍'; ആദായ നികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് തപ്‌സി

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ പരിഹസിച്ച് നടി തപ്‌സി പന്നു. മൂന്നു ദിവസത്തെ പരിശോധനയില്‍ മൂന്ന് കാര്യങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പാരീസില്‍ തനിക്ക് ഇല്ലാത്ത ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് ലഭിച്ചത് എന്ന് തപ്‌സി ട്വിറ്ററിലൂടെ പരിഹസിച്ചു.

“”മൂന്ന് ദിവസത്തെ തീവ്ര പരിശോധന മൂന്ന് കണ്ടെത്തലുകള്‍. 1. പാരീസില്‍ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ… 2. ഞാന്‍ നിഷേധിച്ച, എന്നെ കുടുക്കാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്. 3. ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാനറിഞ്ഞ 2013ല്‍ ഞാന്‍ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്”” എന്നാണ് തപ്‌സിയുടെ ട്വീറ്റുകള്‍.

ഇനി താന്‍ അത്ര വില കുറഞ്ഞതല്ല എന്നും ട്വീറ്റിന്റെ അവസാനം താരം ചേര്‍ത്തിട്ടുണ്ട്. കങ്കണയ്‌ക്കെതിരെയാണ് തപ്‌സിയുടെ ഈ വാചകം. എന്നാല്‍ തപ്‌സി എക്കാലത്തും വില കുറഞ്ഞയാള്‍ തന്നെയാണ് എന്ന് കങ്കണ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീടുകളില്‍ റെയ്ഡ് നടന്നത്.

തപ്‌സി പന്നു അനധികൃതമായി 5 കോടി രൂപ കൈപ്പറ്റിയതിന്റെ രേഖ കണ്ടെത്തിയെന്നും 300 കോടിയുടെ ഇടപാടിലെ പൊരുത്തക്കേട് വിശദീകരിക്കാന്‍ അനുരാഗ് കശ്യപിനും നിര്‍മ്മാണക്കമ്പനിയിലെ പങ്കാളികള്‍ക്കും കഴിഞ്ഞില്ലെന്നുമാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി