'എന്റെ സെക്‌സ് ലൈഫ് അത്ര മാത്രം രസകരമല്ല അതാണ് ക്ഷണിക്കാത്തത്'; കോഫി വിത്ത് കരണില്‍ ക്ഷണം ലഭിക്കാത്തിന് കുറിച്ച് താപ്‌സി

ബോളിവുഡ് സിനിമാ മേഖയിൽ ഇന്ന് ഏറ്റവും കൂടുതൽ തിരക്കുള്ള നടിയാണ് തപ്സി പന്നു. നിലപാടുകൾ കൊണ്ടും സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയുമാണ് താപ്സിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത് താപ്‍സി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദൊബാരാ’യുടെ പ്രൊമൊഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഇതുവരെയും കൊഫി വിത്ത് കരണിലേയ്ക്ക് ക്ഷണം ലഭിക്കാത്തത് എന്താണ് എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് രസകരമായ മറുപടി പറയുകയാണ് താപ്‍സി.

എന്തുകൊണ്ടാണ് കരണിന്റെ ചാറ്റ് ഷോയിൽ പങ്കെടുക്കാൻ ക്ഷണിക്കാത്തതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് “എന്റെ ലൈംഗിക ജീവിതം കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കപ്പെടാൻ അത്ര രസകരമല്ല” എന്ന് തമാശ രൂപേണയാണ് നടി മറുപടി നൽകിയത്. ചിത്രം ഓഗസ്റ്റ് 19 ന് തിയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ മിസ്റ്ററി ഡ്രാമ ചിത്രമായ ദൊബാരയിൽ താപ്സിയെ കൂടാതെ പവയിൽ ഗുലാത്തിയും പ്രധന വേഷത്തിൽ എത്തുന്നുണ്ട്. 2018 ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ‘മിറാഷി’ന്റെ റീമേക്കാണ് ദൊബാരാ.

പ്രൊമോഷണൽ ഇവന്റിൽ, നടനും സിനിമയുടെ സംവിധായകനുമായ അനുരാഗ് കശ്യപിനെ കൂടാതെ, കരൺ ജോഹറും പങ്കെടുത്തിരുന്നു. ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ച തന്റെ ടോക്ക് ഷോയുടെ പ്രൊമോഷൻ നടത്തുകയായിരുന്നു കരൺ ജോഹർ

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്