കങ്കണയെ കണ്ടാല്‍ ഞാന്‍ മുഖം തിരിച്ച് നടക്കില്ല, അവര്‍ക്കാണ് എന്നെ കാണുമ്പോള്‍ പ്രശ്‌നം: തപ്‌സി പന്നു

കങ്കണ റണാവത്തും തപ്‌സി പന്നുവും തമ്മിലുള്ള വാക്‌പോര് ഒരിടയ്ക്ക് ബോളിവുഡില്‍ ചൂടുപിടിച്ചിരുന്നു. കങ്കണയും തപ്‌സിയും തമ്മില്‍ ട്വിറ്ററില്‍ പോര് മുറുകുന്നതിനിടെ, കങ്കണയുടെ സഹോദരി രംഗോലി ചന്ദല്‍ തപ്‌സിയെ ബിഗ്രേഡ് നടിയെന്നും കങ്കണയുടെ വിലകുറഞ്ഞ കോപ്പി (സസ്തി കോപ്പി) എന്നും വിളിച്ചിരുന്നു.

ഈ പ്രസ്താവനകളൊക്കെ മനസിലിരിക്കെ ഒരു ദിവസം കങ്കണയെ നേരില്‍ കാണുമ്പോള്‍ എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് തപ്‌സി ഇപ്പോള്‍. ”ഞാന്‍ എന്ത് പറയാനാണ്. എനിക്കിപ്പോള്‍ ആ സംഭവങ്ങളില്‍ വിഷമമില്ല. എനിക്കറിയില്ല എന്ത് പറയുമെന്ന്.”

”പിങ്ക് സിനിമയുടെ സ്‌ക്രീനിംഗിനിടെ ഞാന്‍ അവരെ കണ്ടിരുന്നു. അന്ന് ഒരു ഗസ്റ്റിനോട് സംസാരിക്കുന്നത് പോലെ ഹലോ, നന്ദി എന്നൊക്കെ പറഞ്ഞിരുന്നു. അവര്‍ എന്റെ മുന്നില്‍ വരുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ ഞാന്‍ ഹലോ പറയും. മുഖം തിരിച്ച് ഞാന്‍ പോകില്ല. എനിക്ക് അവരുമായി പ്രശ്‌നമില്ല. അവര്‍ക്ക് പ്രശ്‌നമുണ്ട്.”

”അത് അവരുടെ തീരുമാനം. ആദ്യം ഞാന്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. കാരണം അവര്‍ നല്ലൊരു അഭിനേതാവാണ്. അവര്‍ക്ക് മനസില്‍ ഒരു സ്ഥാനം നല്‍കിയിരുന്നു. എന്നെ സസ്തി കോപ്പി എന്ന് വിളിച്ചപ്പോള്‍ അവര്‍ നല്ല നടിയായതിനാല്‍ ഒരു അഭിനന്ദനമായി ഞാന്‍ അത് സ്വീകരിക്കുകയായിരുന്നു” എന്നാണ് തപ്‌സി ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്