'വെറുതെ ഒച്ച വെയ്ക്കരുത്, എന്തറിഞ്ഞാണ് നിങ്ങള്‍ ചോദിക്കുന്നത്?'; മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് തപ്‌സി, വീഡിയോ

പ്രസ് മീറ്റിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് നടി തപ്‌സി പന്നു. ഒടിടി പ്ലേ അവാര്‍ഡ്സ് 2022 ന് റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോഴാണ് സംഭവം. തപ്സിയുടെ ഏറ്റവും പുതിയ റിലീസായ ‘ദോബാര’യ്ക്കെതിരേ കാമ്പയിന്‍ ഉണ്ടായിരുന്നില്ലേ എന്നും ചിത്രം പരാജയമായിരുന്നില്ലേ എന്നുമായിരുന്നു ചോദ്യം.

എന്തെങ്കിലും പറയുന്നതിന് മുമ്പ് അതെ കുറിച്ച് ഗവേഷണം നടത്തണമെന്നും ഏത് സിനിമക്ക് എതിരെയാണ് നെഗറ്റീവ് കാമ്പയിന്‍ ഇല്ലാതിരുന്നത് എന്നാണ് തപ്‌സി മാധ്യമപ്രവര്‍ത്തകനോട് ചോദിക്കുന്നത്. ”ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം.”

”എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതേ കുറിച്ച് അല്‍പം പഠിക്കൂ. വെറുതെ ഒച്ച വച്ച് സംസാരിക്കരുത്. എന്തറിഞ്ഞാണ് നിങ്ങള്‍ ഇത് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് നിങ്ങള്‍ പറയരുത്” എന്നും തപ്സി പ്രതികരിച്ചു.

ഒടിടി പ്ലേ അവാര്‍ഡ്സില്‍ തപ്സിയ്ക്ക് മികച്ച അഭിനേത്രിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ‘ഹസീന്‍ ദില്‍രുബ’ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. വിനില്‍ മാത്യു സംവിധാനം ചെയ്ത ചിത്രം 2021 ജൂലൈയില്‍ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തത്.

Latest Stories

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്