'സുശാന്തിനെ രണ്‍വീര്‍ സിംഗ് അപമാനിക്കുന്നു'; ബോയ്‌കോട്ട് ബിങ്കോ ഹാഷ്ടാഗുമായി ആരാധകര്‍

ബിങ്കോ ചിപ്‌സ് നിരോധിക്കണം എന്ന ആവശ്യവുമായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആരാധകര്‍. രണ്‍വീര്‍ സിംഗ് പ്രത്യക്ഷപ്പെടുന്ന ബിങ്കോയുടെ പുതിയ പരസ്യമാണ് സുശാന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ പരസ്യത്തില്‍ സുശാന്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് സുശാന്തിന്റെ ആരാധകരുടെ പക്ഷം.

അഭിനയത്തിന് പുറമേ കോസ്മിക് ശാസ്ത്രത്തോട് വലിയ താത്പര്യം പുലര്‍ത്തിയ ആളാണ് സുശാന്ത്. ക്വാണ്ടം ഫിസിക്‌സിലും ബഹിരാകാശ പഠനത്തിലും ശാസ്ത്രത്തിലുമുള്ള ഇഷ്ടം താരം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെയ്ക്കാറുമുണ്ട്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന ഫോട്ടോ, ചന്ദ്രന്റെ ഘട്ടങ്ങള്‍, ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവ ഉപയോഗിച്ച് സുശാന്ത് മുംബൈയിലെ വസതി അലങ്കരിച്ചിരുന്നു.

നാസ സന്ദര്‍ശന വേളയില്‍ നിര്‍മ്മിച്ച ഒരു യൂണിഫോം പോലും താരം സ്വന്തമാക്കിയിരുന്നു. രണ്‍വീറിനോട് ഭാവിയില്‍ എന്തു ചെയ്യാനാണ് പ്ലാന്‍ എന്ന ചോദിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. അതിന് ഏലിയന്‍, ബഹിരാകാശ ശാസ്ത്രം എന്നിവയെ പറ്റിയാണ് രണ്‍വീര്‍ മറുപടി പറയുന്നത്.

സുശാന്തിന് ഇഷ്ടമുള്ള കാര്യങ്ങളാണ് രണ്‍വീര്‍ പരസ്യത്തില്‍ പറയുന്നത് എന്നാണ് സുശാന്ത് ആരാധകര്‍ പറയുന്നത്. ബോയ്‌കോട്ട് ബിങ്കോ എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. രണ്‍വീര്‍ നിങ്ങള്‍ക്ക് മാപ്പില്ല എന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് യൂട്യൂബില്‍ പരസ്യത്തിന്റെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്തിരിക്കുകയാണ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്