'അച്ഛന് 63 വയസായി'; കോവിഡ് പടരുന്നതിനിടെ യു.കെയില്‍ നിന്നും തിരിച്ചെത്തിയതിനെ കുറിച്ച് സോനം കപൂര്‍

കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തിലാണ് ബോളിവുഡ് താരം സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും യുകെയില്‍ നിന്നും തിരിച്ചെത്തിയത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ യാത്ര ചെയ്യരുതെന്നും അവര്‍ താമസിക്കുന്നിടത്ത് താമസിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും സോനം പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

അപകടം നിറഞ്ഞതായിരുന്നെങ്കിലും താന്‍ മടങ്ങിയതിന് കാരണമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സോനം. തന്റെ അച്ഛന്‍ അനില്‍ കപൂറിന് 63 വയസായി എന്നായിരുന്നു സോനത്തിന്റെ വെളിപ്പെടുത്തല്‍. “”എന്റെ അച്ഛന് 63 വയസുള്ളതിനാലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.””

“”ഇത് പറയാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല, പക്ഷേ അദ്ദേഹത്തിന് 63 വയസുണ്ട്. ഞങ്ങള്‍ക്ക് പറക്കാന്‍ ഭയമുണ്ടായിരുന്നെങ്കിലും ആനന്ദും ഞാനും തിരികെ വരികയായിരുന്നു”” എന്ന് സോനം വ്യക്തമാക്കി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്