വര്‍ഷങ്ങളായി ശരീരഭാരത്തിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നു: അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സൊനാക്ഷി സിന്‍ഹ

ശരീരപ്രകൃതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ അധിഷേപങ്ങല്‍ ഏറ്റുവാങ്ങിയിട്ടുള്ള നടിയാണ് സൊനാഷി സിന്‍ഹ. ഇപ്പോഴിതാ അത്തരത്തില്‍ അധിക്ഷേപിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും മറുപടി നല്‍കി രംഗത്തു വന്നിരിക്കുകയാണ് സൊനാഷി. ഇ-കൊമേഷ്യല്‍ വെബ്സൈറ്റായ മിന്ത്രയുടെ ഫാഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ഷോയുടെ ഭാഗമായി സൊനാക്ഷി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

“വര്‍ഷങ്ങളായി ഞാന്‍ എന്റെ ശരീരഭാരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. എനിക്ക് ഒരിക്കലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവരോട് സോഷ്യല്‍ മീഡിയയിലൂടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്.” സൊനാക്ഷി പറയുന്നു.

ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്ന് പറഞ്ഞാണ് സൊനാക്ഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പണിയുമില്ലാത്തവരാണ് മറ്റുള്ളവരെ കളിയാക്കാന്‍ സമയമുള്ളത്. താന്‍ 30 കിലോയോളം ഭാരം കുറച്ചിട്ടും ഇവരെല്ലാം പരിഹാസം തുടരുകയാണ്. അതുകൊണ്ട് അവരെ താന്‍ വിലവെക്കുന്നില്ലെന്നും സൊനാക്ഷി പറഞ്ഞു.  സൊനാക്ഷിയെ പിന്തുണച്ച് നിരവധി താരങ്ങളാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/tv/B4PGdL1g19j/?utm_source=ig_web_copy_link

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി