'ഒരു കാരണവുമില്ലാതെ നിര്‍മ്മാതാക്കള്‍ അവരുടെ സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി'; സൂപ്പര്‍ നടിയായിട്ടും ബോളിവുഡ് അവഗണിച്ചുവെന്ന് ശില്‍പ്പ ഷെട്ടി

ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അകപ്പെട്ടതും കസ്റ്റഡിയിലായതും വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ പേരില്‍ ശില്‍പ്പ ഷെട്ടിയും കുടുംബത്തിനും നേരെ കടുത്ത സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ വീണ്ടും സിനിമയിലേക്കും ടെലിവിഷന്‍ ഷോകളിലേക്കും മടങ്ങി എത്തിയിരിക്കുകയാണ് താരം.

അടുത്തിടെ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ ഫീച്ചറില്‍ തന്റെ കരിയറില്‍ നേരിടേണ്ടി വന്ന തടസങ്ങളെ കുറിച്ച് ശില്‍പ്പ ഷെട്ടി വ്യക്തമാക്കിയിരുന്നു. പല നിര്‍മ്മാതാക്കളും കാരണമൊന്നും കൂടാതെ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും താരം കുറിപ്പില്‍ പറയുന്നു. ബോളിവുഡില്‍ വലിയ നടിയായി മാറിയിട്ടും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചാണ് നടി പറയുന്നത്.

ശില്‍പ്പ ഷെട്ടിയുടെ വാക്കുകള്‍:

ഒരു ഫാഷന്‍ ഷോയില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ എന്റെ ഫോട്ടോസ് എടുക്കാന്‍ ആഗ്രഹിച്ച ഒരു ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റിയൊരു മികച്ച അവസരമായിരുന്നു അത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പുറത്ത് വന്ന ഫോട്ടോഗ്രാഫുകളെല്ലാം മനോഹരമായിരുന്നു. അത് എനിക്ക് മോഡലിങ്ങിന്റെ വാതില്‍ തുറന്ന് തന്നു.

താമസിയാതെ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആദ്യ അവസരവും എനിക്ക് ലഭിച്ചു. അവിടെ നിന്ന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഞാന്‍ മുകളിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ കേവലം പതിനേഴ് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ലോകം കാണുകയോ ജീവിതം മനസിലാക്കുകയോ ചെയ്തിരുന്നില്ല.

അക്കാലത്ത് എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. കുറേ സിനിമകള്‍ ചെയ്തതിന് ശേഷം എന്റെ കരിയര്‍ മന്ദഗതിയിലാകുന്ന ഒരു അവസ്ഥയിലേക്ക് വന്നിരുന്നു. കഠിനമായി ഞാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും പിന്നിലാണെന്ന് തോന്നി. ഒരു നിമിഷം ആഘോഷിക്കപ്പെടുകയും തൊട്ടടുത്ത നിമിഷം അവഗണിക്കപ്പെടുകയും ചെയ്തേക്കാം.

അങ്ങനെ ഒരു കാരണവുമില്ലാതെ തന്നെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മാതാക്കളുണ്ട്. പ്രപഞ്ചം എന്റെ ഇഷ്ടത്തിനലല്ലോ. പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു.

Latest Stories

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി