അമൃതയുമായുള്ള വിവാഹമോചനം ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു.. എളുപ്പമായിരുന്നില്ല അത്; വെളിപ്പെടുത്തി ശര്‍മ്മിള ടാഗോര്‍

അമൃത സിംഗുമായുള്ള സെയ്ഫ് അലിഖാന്റെ വേര്‍പിരിയല്‍ തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് നടിയും സെയ്ഫിന്റെ അമ്മയുമായ ശര്‍മ്മിള ടാഗോര്‍. അമൃതയെയും കുട്ടികളായ സാറയെയും ഇബ്രാഹിമിനെയും പിരിയുന്നത് എല്ലാവരിലും വിഷമം ഉണ്ടാക്കിയിരുന്നു എന്നാണ് ശര്‍മ്മിള പറയുന്നത്.

അമൃതയുമായുള്ള ഡിവോഴ്‌സിനെ കുറിച്ച് താന്‍ ആദ്യം പറഞ്ഞത് തന്റെ അമ്മയോടാണെന്നും ശര്‍മ്മിള പറയുന്നുണ്ട്. ”കുട്ടികളൊക്കെയായി നല്ലൊരു കുടുംബം നയിക്കുന്നതിനിടെ വേര്‍പിരിയാന്‍ തീരുമാനിച്ചാല്‍ അത് എളുപ്പമാകില്ല. ആ ഘട്ടത്തില്‍ പിന്നെയും ഇണങ്ങി ചേരാന്‍ സാധിക്കില്ല.”

”ആ സമയത്ത് ഞാന്‍ നന്നായി പരിശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. അന്ന് അത് മാറി താമസിക്കുക മാത്രമായിരുന്നില്ല, മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നു. ഇബ്രാഹിമിന് മൂന്ന് വയസ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അവരുടെ വേര്‍പിരിയല്‍ വിഷമം നിറഞ്ഞതായിരുന്നു.”

”കുട്ടികളോട് ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു, പ്രേത്യേകിച്ച് പുലിക്കുട്ടിയായിരുന്നു ഇബ്രാഹിമിനോടും. അമൃതയെ നഷ്ടപ്പെട്ടതോടെ കുട്ടികളെയും ഞങ്ങള്‍ക്ക് നഷ്ടമായെന്ന് തോന്നി. എല്ലാത്തോടും പൊരുത്തപ്പെടേണ്ടി വന്നു” എന്നാണ് കോഫി വിത്ത് കരണ്‍ ഷോയില്‍ ശര്‍മ്മിള വെളിപ്പെടുത്തിയിരിക്കുന്നത്.

1991ല്‍ ആയിരുന്നു അമൃതയും സെയ്ഫ് അലിഖാനും വിവാഹഹിതരായത്. 2004ല്‍ ആണ് ഇരുവരും വിവാഹമോചിതരായത്. 2012ല്‍ ആണ് സെയ്ഫ് അലിഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്യുന്നത്. സെയ്ഫ്-കരീന ദമ്പതികള്‍ക്ക് തൈമൂര്‍, ജേ എന്ന രണ്ട് മക്കളുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്