ഷാരൂഖിന്റെ വാച്ച് ആണ് താരം; വില കോടികള്‍! ചര്‍ച്ചയാകുന്നു

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമാസ്വാദകര്‍ അത് ഏറ്റെടുത്തിരുന്നു. ‘പഠാന്‍’ 887 കോടി രൂപ കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോല്‍ ചര്‍ച്ചാ വിഷയമാകുന്നത് ഷാരൂഖിന്റെ വാച്ച് ആണ്.

പഠാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ദീപിക പദുകോണിനൊപ്പമുള്ള നടന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വാച്ചും വൈറലാവുന്നത്. ആഡംബര ബ്രാന്‍ഡായ ഓഡിമാസ് പീഗെ വാച്ച് ആണ് സേഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയത്.

നാല് കോടിക്ക് മുകളിലാണ് ഈ വാച്ചിന്റെ വില. 4,98,24,320 രൂപയാണ് യഥാര്‍ഥ വില എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ഐഎല്‍ടി20) ഉദ്ഘാടനത്തിനും ഇതേ വാച്ച് ആണ് നടന്‍ ധരിച്ചിരുന്നത്. 41 എംഎം ഡയലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ച് ആണ് ഇത്.

പൂര്‍ണ്ണമായും നീല നിറത്തിലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ 41 മില്ലീമീറ്ററില്‍ നീല സെറാമിക്‌സിലാണ് പൂര്‍ണ്ണമായും നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, ‘ജവാന്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് ഖാന്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ജൂണിലാണ്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ