സീറോയുടെ പരാജയത്തില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല; സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ഷാരൂഖ് ഖാന്‍

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു സീറോ. എന്നാല്‍ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഷാരൂഖ്. അടുത്തിടെ ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുന്നതിനെ കുറിച്ച് ഷാരൂഖ് വ്യക്തമാക്കിയത്.

“ഉടനെ സിനിമയൊന്നും ചെയ്യുന്നില്ല. മനസ്സ് കൊണ്ട് ഒരു സിനിമ ചെയ്യാന്‍ തോന്നുമ്പോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ. സാധാരണ അങ്ങനെ തോന്നുമ്പോഴാണ് സിനിമ ചെയ്യാറുള്ളത്. ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അടുത്ത പ്രൊജക്റ്റ് തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ സിനിമ ചെയ്യാന്‍ തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകള്‍ കാണാനും വായിക്കാനും കഥകള്‍ കേള്‍ക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം. കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം.” ഷാരൂഖ് പറഞ്ഞു.

തങ്ങള്‍ വളരെ താത്പര്യത്തോടും സ്‌നേഹത്തോടും ഒരുക്കിയ സിനിമയായിരുന്നു സീറോയെന്നും പക്ഷേ, പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒന്നും ചെയ്യാനില്ലെന്നും ഷാരൂഖ് പറഞ്ഞു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ 200 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ 186 കോടി മാത്രമാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മയുടെ ജീവചരിത്ര സിനിമയായിരുന്നു ഷാരൂഖിന്റെതായി ചര്‍ച്ചകളില്‍ നിറഞ്ഞ പുതിയ ചിത്രം. എന്നാല്‍ ആ പ്രൊജക്റ്റ് ഉടന്‍ നടന്നേക്കില്ലെന്നാണ് സൂചന.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി